കടലോരത്ത് മനുഷ്യമതിൽ

Monday 02 May 2022 12:54 AM IST

അമ്പലപ്പുഴ : കടലാക്രമണത്തിൽ നിന്ന് പുന്നപ്ര വിയാനി തീരം സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് കടലോരത്ത് മനുഷ്യ മതിൽ തീർത്തു. പുന്നപ്ര സെന്റ് ജോൺ മരിയ വിയാനി കെ.എൽ.സി.എ യൂണിറ്റിന്റെ ആഭിമുഖ്യത്തിലാണ് പ്രതിഷേധ മതിൽ തീർത്തത്. സ്ത്രീകളും കുട്ടികളും ഉൾപ്പെടെ നൂറു കണക്കിനു പേർ അണിചേർന്നു . കെ.എൽ.സി.എ യൂണിറ്റ് ഡയറക്ടർ ഫാ. എഡ്വേർഡ് പുത്തൻ പുരയ്ക്കൽ ഉദ്ഘാടനം നിർവ്വഹിച്ചു.ഫാ.തോമസ് ലൂയിസ് വട്ടപ്പറമ്പിൽ അദ്ധ്യക്ഷനായി . തങ്കച്ചൻ തെക്കേ പാലക്കൽ, അലോഷ്യസ്, സോണി ജോസഫ്, ക്ലാരൻസ് ആന്റണി, ബ്രദർ മാത്യു ആൽബിൻ , മൈക്കിൾ പി ജോൺ ,ജോൺസൺ എന്നിവർ പ്രസംഗിച്ചു.

Advertisement
Advertisement