കാമറക്കണ്ണിൽ കാവുങ്കൽ

Monday 02 May 2022 12:55 AM IST

ചേർത്തല: കാവുങ്കൽ എന്റെ ഗ്രാമം കൂട്ടായ്മ - തേർഡ് ഐ വിഷൻ കാവുങ്കൽ സംരംഭത്തിൽ മണ്ണഞ്ചേരി പൊലീസ് സ്​റ്റേഷൻ അധികൃതരുടെ സഹായത്തോടെയും പൊതുജനങ്ങളുടെ സഹകരണത്തോടെയും കാവുങ്കലിലും സമീപ പ്രദേശങ്ങളിലും സ്ഥാപിച്ച 25 നിരീക്ഷണ കാമറകളുടെ സ്വിച്ച് ഓൺ ജില്ലാ പൊലീസ് ചീഫ് ജി.ജയദേവ് നിർവഹിച്ചു. ഞാറകുളങ്ങര പട്ടമന വെളിയിൽ നടന്ന ചടങ്ങിൽ ചീഫ് കോ-ഓർഡിനേ​റ്റർ സി.ജി.മധു കാവുങ്കൽ അദ്ധ്യക്ഷത വഹിച്ചു. ഗാനരചയിതാവ് രാജീവ് ആലുങ്കൽ മുഖ്യ പ്രഭാഷണം നടത്തി. ജി.ജയതിലകൻ സ്വാഗതവും മണ്ണഞ്ചേരി സ്​റ്റേഷൻ ഹൗസ് ഓഫീസർ പി.കെ.മോഹിത് , എസ്.ഐ കെ.ആർ.ബിജു, പി.പി.സുധീർ നടുവിലേച്ചിറ, ഡി.പ്രതാപൻ,കെ.ജി.വിദ്യാസാഗർ,മനോജ് പന്തലിപ്പറമ്പ് തുടങ്ങിയവർ സംസാരിച്ചു. തേർഡ് ഐ വിഷൻ മൂലേക്കാവ്,ഞാറകളങ്ങര, പനയിൽ ഫാക്ടറി ജംഗ്ഷൻ എന്നീ യൂണി​റ്റുകളുടെ കീഴിൽ സ്ഥാപിച്ചവയാണ് ഉദ്ഘാടനം നടത്തിയ കാമറകൾ. ഇതോടെ കാവുങ്കലിൽ ആകെ സ്ഥാപിച്ച കാമറകളുടെ എണ്ണം 48 ആയി. ആദ്യഘട്ടത്തിൽ 23 കാമറകൾ സ്ഥാപിച്ചിരുന്നു. 16 കാമറകൾ കൂടി അടുത്ത ഘട്ടത്തിൽ പദ്ധതിയുടെ ഭാഗമായി സ്ഥാപിക്കും.

Advertisement
Advertisement