ജോസ് കെ. മാണി പൊട്ടിയ പട്ടം: പി.സി. ജോർജ്

Saturday 18 May 2019 12:51 AM IST

ആലപ്പുഴ : കെ.എം. മാണിയുടെ മുഖ്യമന്ത്രി പദം തകർത്തത് മകനാണെന്നും നൂൽ പൊട്ടിയ പട്ടം പോലെയാണ് ജോസ് കെ. മാണിയുടെ ഇപ്പോഴത്തെ അവസ്ഥയെന്നും പി.സി. ജോർജ് എം.എൽ.എ പറഞ്ഞു. എൻ.ഡി.എ യോഗത്തിൽ പങ്കെടുക്കാൻ ചേർത്തലയിൽ എത്തിയപ്പോഴാണ് ജോർജ് മാദ്ധ്യമ പ്രവർത്തകരോട് സംസാരിച്ചത്.

മാണിയുടെ മൃതദേഹത്തോട് കുടുംബം അനാദരവ് കാട്ടി. മൃതദേഹം സംസ്‌കരിച്ച സ്ഥലം കണ്ടാൽ അത് ബോദ്ധ്യമാകും. മാണി അത്യാസന്ന നിലയിൽ കിടക്കുമ്പോഴും മകനും മകളും വോട്ട് തേടി നടക്കുകയായിരുന്നു. ചാനലിലൂടെയാണ് മാണിയുടെ നില ഗുരുതരമാണെന്ന് വീട്ടുകാർ അറിഞ്ഞത്. മാണി മരിച്ച് 14-ാം ദിവസം തികഞ്ഞപ്പോൾ പേരക്കുട്ടിയുടെ വിവാഹ ചടങ്ങ് നടത്തിയത് അനാദരവാണ്. തങ്ങൾക്കെതിരെ രൂപീകരിച്ച കേരള കോൺഗ്രസിനെ ചുമക്കേണ്ട ഗതികേടിലാണ് കോൺഗ്രസ് നേതാക്കളെന്നും ജോർജ് പറഞ്ഞു.