അഴിമതിയിൽ മുങ്ങി കിച്ചൺ ബിൻ പദ്ധതി

Monday 02 May 2022 2:31 AM IST

 ലക്ഷങ്ങളുടെ ക്രമക്കേടെന്ന് ലോക്കൽ ഫണ്ട് ഓഡിറ്റ് റിപ്പോർട്ട്

തിരുവനന്തപുരം: നഗരത്തിലെ ഉറവിട മാലിന്യ സംസ്കരണത്തിനായി ഏർപ്പെടുത്തിയ കിച്ചൺ ബിൻ പദ്ധതിയിൽ ലക്ഷങ്ങളുടെ തട്ടിപ്പ് ഉദ്യോഗസ്ഥർ നടത്തിയതായി ലോക്കൽ ഫണ്ട് ഓഡിറ്റ് റിപ്പോർട്ട്. ഇനോക്കുലം വാങ്ങിയതുമായി ബന്ധപ്പെട്ട് അഴിമതി നടത്തിയെന്നാണ് കണ്ടെത്തൽ.

വീടുകളിലുണ്ടാകുന്ന ജൈവമാലിന്യങ്ങൾ കിച്ചൺ ബിന്നുകളിൽ ശേഖരിച്ച് ഇനോക്കുലം മിശ്രിതത്തിന്റെ സഹായത്തോടെ ജൈവവളമാക്കി മാറ്റുകയാണ് ചെയ്യുന്നത്. ജൈവമാലിന്യങ്ങൾ അതിവേഗം വിഘടിപ്പിച്ച് ജൈവ വളമാക്കി മാറ്റുന്നതിന് ഉപയോഗിക്കുന്ന പ്രോസസ്ഡ് ചകിരിച്ചോർ മിശ്രിതമാണിത്. കിച്ചൺ ബിന്നുകളിലേക്ക് ആവശ്യമായ ഇനോക്കുലം വാങ്ങുന്നതിനായി 2017 - 18 മുതൽ 2020 - 21 വരെയുള്ള വർഷങ്ങളിൽ ഹെൽത്ത് ഓഫീസർ നിർവഹണ ഉദ്യോഗസ്ഥനായി 8 പദ്ധതികളും ഹെൽത്ത് സൂപ്പർവൈസർ നിർവഹണ ഉദ്യോഗസ്ഥനായി 2020 - 21 വർഷത്തിൽ ഒരു പദ്ധതിയുമാണ് നടപ്പാക്കിയിട്ടുള്ളത്.

Advertisement
Advertisement