ഇരുപ്പൂകൃഷി ആരംഭിക്കണം

Wednesday 04 May 2022 12:41 AM IST

മാന്നാർ: പാടശേഖങ്ങളിലെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തി ഇരുപ്പൂ കൃഷി ആരംഭിക്കുവാനുള്ള സാഹചര്യം ഒരുക്കണമെന്ന് സി.പി.ഐ ചെന്നിത്തല ലോക്കൽ സമ്മേളനം അവശ്യപ്പെട്ടു. സി.പി.ഐ ജില്ലാ അസി.സെക്രട്ടറി ജി.കൃഷ്ണപ്രസാദ് സമ്മേളനം ഉദ്ഘാടനം ചെയ്തു. സംസ്ഥാന കൗൺസിൽ അംഗം അഡ്വ.ജോയിക്കുട്ടി ജോസ്, മണ്ഡലം സെക്രട്ടറി ജി.ഹരികുമാർ, കെ.ജെ തോമസ്, കെ.ആർ രഗീഷ്, പി.ജി.രാജപ്പൻ, ശശിധരൻ കാട്ടിലേത്ത്, കെ.ജയകുമാരി, ബിനി സതീശൻ എന്നിവർ പ്രസംഗിച്ചു. രവീന്ദ്രൻ കെ, മനോഹരൻ ആർ, വിജയലക്ഷ്മി എന്നിവരടങ്ങുന് പ്രിസീഡിയം സമ്മേളനം നിയന്ത്രിച്ചു. ലോക്കൽ സെക്രട്ടറിയായി ശശിധരൻ കാട്ടിലേത്തിനെയും അസി. സെക്രട്ടറിയായി ഉദയനെയും തിരഞ്ഞെടുത്തു.

Advertisement
Advertisement