പ്രിയതമന്റെ പിൻഗാമിയാകാൻ ഉമ തോമസ്

Wednesday 04 May 2022 12:30 AM IST

കൊച്ചി: പ്രണയത്താൽ ജ്ഞാനസ്നാനം ചെയ്യിച്ച പ്രിയപ്പെട്ടവന്റെ ജ്വലിക്കുന്ന ഓർമ്മയിൽ നിയമസഭയിലേക്ക് കന്നിയങ്കത്തിനൊരുങ്ങി ഉമതോമസ്. കോളേജിൽ മൊട്ടിട്ട പ്രണയം ദാമ്പത്യത്തിലെത്തിയപ്പോൾ മാറ്റിവച്ച രാഷ്ട്രീയക്കുപ്പായം ഉമ വീണ്ടും അണിയുകയാണ്, പി.ടിയുടെ പിൻഗാമിയായി തൃക്കാക്കര ഉപതിരഞ്ഞെടുപ്പിൽ മത്സരിക്കാൻ.

എറണാകുളം രവിപുരത്തെ ബ്രാഹ്മണ കുടുംബാംഗമാണ് ഉമ. മഹാരാജാസ് കോളേജിൽ പ്രീഡിഗ്രിക്ക് പഠിക്കുമ്പോൾ കെ.എസ്.യു പ്രവർത്തകയായി. 1982ൽ പ്രീഡിഗ്രിക്ക് പഠിക്കുമ്പോൾ കോളേജ് യൂണിയൻ തിരഞ്ഞെടുപ്പിൽ കെ.എസ്.യു പാനലിൽ വനിതാ പ്രതിനിധിയായി വിജയിച്ചു. ഡിഗ്രിക്ക് പഠിക്കവെ, 1984ൽ കോളേജ് യൂണിയൻ വൈസ് ചെയർമാനായി. അന്ന് കെ.എസ്.യു സംസ്ഥാന പ്രസിഡന്റായിരുന്നു പി.ടി. തോമസ്.

സൗഹൃദം പ്രണയമായി മാറി. പക്ഷേ, ഉമയുടെ വീട്ടുകാർ പ്രണയബന്ധം അംഗീകരിച്ചില്ല. പി.ടി വീട്ടിൽ നിന്ന് ഉമയെ വിളിച്ചിറക്കി. 1987 ജൂലായ് 9നായിരുന്നു വിവാഹം.

ശേഷം ഉത്തമ കുടുംബിനിയായി ഉമ മാറി. രാഷ്ട്രീയ ഉന്നതികളിലേക്ക് പി.ടി വളർന്നു. എം.എൽ.എ., എം.പി, കെ.പി.സി.സി ഭാരവാഹി തുടങ്ങിയ പദവികളിൽ പി.ടിക്ക് തിരക്കേറിയപ്പോഴും ഉമ പിന്നിലിലുണ്ടായിരുന്നു. അത്രയേറെ ദൃഢമായിരുന്നു ഇരുവരുടെയും ഇഴയടുപ്പം. രാഷ്ട്രീയത്തിലെ ദുരനുഭവങ്ങൾ, രോഗം തുടങ്ങിയവ പി.ടിയെ തളർത്തിയപ്പോൾ താങ്ങും തണലുമായി നിന്നത് ഉമയായിരുന്നു.

അതുകൊണ്ടുതന്നെ പി.ടിയുടെ വേർപാ‌ട് ഉമയെ പാടെ തളർത്തി. കോൺഗ്രസ് പി.ടിയുടെ പിൻഗാമിയായി ആദ്യം പരിഗണിച്ചത് ഉമയെയായിരുന്നെങ്കിലും അവർ വഴങ്ങിയില്ല. കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരൻ, പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ, എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ തുടങ്ങിയവർ വീട്ടിലെത്തി ചർച്ച നടത്തി.

പി.ടിയുടെ സ്‌മരണ തുടിക്കുന്ന തൃക്കാക്കരയിൽ ഉമ സ്ഥാനാർത്ഥിയാകണമെന്ന നേതാക്കളുടെ നിർദ്ദേശത്തിന് ഒടുവിൽ അവർ വഴങ്ങി. പി.ടിക്കൊപ്പം തൃക്കാക്കരയിൽ തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ സജീവമായി പങ്കെടുത്തിരുന്നു. യു.ഡി.എഫിന്റെ ഉറച്ചകോട്ടയായ തൃക്കാക്കരയിൽ വിജയം ആവർത്തിക്കുമെന്ന പ്രതീക്ഷയിലാണ് കോൺഗ്രസ് നേതൃത്വം.

 പി.​ടി​യു​ടെ​ ​പാ​ത​ ​പി​ന്തു​ട​രും, ഉ​റ​ച്ച​ ​വി​ജ​യ​ ​പ്ര​തീ​ക്ഷ​:​ ​ഉമ

തൃ​ക്കാ​ക്ക​ര​ ​ഉ​പ​തി​ര​ഞ്ഞെ​ടു​പ്പി​ൽ​ ​ഉ​റ​ച്ച​ ​വി​ജ​യ​ ​പ്ര​തീ​ക്ഷ​യു​ണ്ടെ​ന്നും​ ​പി.​ടി.​ ​തോ​മ​സി​ന്റെ​ ​പാ​ത​ ​പി​ന്തു​ട​രു​മെ​ന്നും​ ​യു.​ഡി.​എ​ഫ് ​സ്ഥാ​നാ​ർ​ത്ഥി​ ​ഉ​മ​ ​തോ​മ​സ്.​ ​ത​ന്നെ​ ​സ്ഥാ​നാ​ർ​ത്ഥി​യാ​യി​ ​തി​ര​ഞ്ഞെ​ടു​ത്ത​ ​കോ​ൺ​ഗ്ര​സ് ​ഹൈ​ക്ക​മാ​ൻ​ഡി​നോ​ടും​ ​ഐ​ക്യ​ജ​നാ​ധി​പ​ത്യ​ ​മു​ന്ന​ണി​യോ​ടും​ ​ന​ന്ദി​യു​ണ്ട്.​ ​പി.​ടി​യു​ടെ​ ​വി​യോ​ഗ​ത്തി​നു​ ​ശേ​ഷം​ ​ത​നി​ക്കും​ ​കു​ടും​ബ​ത്തി​നും​ ​താ​ങ്ങാ​യ​ത് ​കോ​ൺ​ഗ്ര​സ് ​പാ​ർ​ട്ടി​യാ​ണ്.​ ​ആ​ ​പ്ര​സ്ഥാ​ന​ത്തി​ലെ​ ​ഓ​രോ​രു​ത്ത​രും​ ​ത​നി​ക്കൊ​പ്പ​മു​ണ്ട്.​ ​ഡൊ​മി​നി​ക് ​പ്ര​സ​ന്റേ​ഷ​നും​ ​കെ.​വി.​തോ​മ​സും​ ​ത​നി​ക്കാ​യി​ ​പ്ര​ചാ​ര​ണ​ ​രം​ഗ​ത്തു​ണ്ടാ​കു​മെ​ന്നും​ ​മാ​ദ്ധ്യ​മ​ങ്ങ​ളോ​ട് ​ഉ​മ​ ​പ​റ​ഞ്ഞു.​ ​ഇ​രു​ ​നേ​താ​ക്ക​ളു​മാ​യും​ ​ഊ​ഷ്മ​ള​മാ​യ​ ​ബ​ന്ധ​മാ​ണു​ ​പി.​ടി​ക്കും​ ​ത​നി​ക്കു​മു​ള്ള​ത്.
100​ ​സീ​റ്റ് ​ല​ക്ഷ്യ​മി​ട്ടാ​ണ​ല്ലോ​ ​എ​ൽ.​ഡി.​എ​ഫ് ​പോ​രാ​ട്ട​ത്തി​നി​റ​ങ്ങു​ന്ന​തെ​ന്ന​ ​ചോ​ദ്യ​ത്തി​ന് ​അ​ത് ​കോ​ൺ​ഗ്ര​സ് 99​ൽ​ ​ത​ന്നെ​ ​നി​റു​ത്തു​മെ​ന്ന് ​ഉ​മ​ ​പ​റ​ഞ്ഞു.​ ​കെ​-​റെ​യി​ലി​ന്റെ​ ​പേ​രി​ൽ​ ​പാ​വ​പ്പെ​ട്ട​വ​ന്റെ​ ​കി​ട​പ്പാ​ടം​ ​പോ​കു​ന്ന​ ​അ​വ​സ്ഥ​യാ​ണ്.​ ​ഇ​തി​നെ​തി​രെ​ ​തൃ​ക്കാ​ക്ക​ര​യി​ലെ​ ​ജ​ന​ത​ ​വി​ധി​യെ​ഴു​തും.​ ​പി.​ടി​യെ​ ​ഹൃ​ദ​യ​ത്തി​ലേ​റ്റി​യ​ ​തൃ​ക്കാ​ക്ക​ര​യി​ലെ​ ​ജ​ന​ത​ ​ന​ൽ​കു​ന്ന​ ​ഓ​രോ​ ​വോ​ട്ടും​ ​പി.​ടി​ക്കു​ള്ള​താ​ണ്.

​ ​യു.​​​ഡി.​​​എ​​​ഫ് ​​​മേ​​​ഖ​​​ലാ​​​ ​​​ജാ​​​ഥ​​​ക​​​ൾ​​​ ​​​മാ​​​റ്റി​​​വ​​​ച്ചു
തൃ​​​ക്കാ​​​ക്ക​​​ര​​​ ​​​ഉ​​​പ​​​തി​​​ര​​​ഞ്ഞെ​​​ടു​​​പ്പ് ​​​പ്ര​​​ഖ്യാ​​​പി​​​ച്ച​​​ ​​​സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ൽ​​​ ​​​മേ​​​യ് 16​​​ ​​​മു​​​ത​​​ൽ​​​ 19​​​വ​​​രെ​​​ ​​​യു.​​​ഡി.​​​എ​​​ഫ് ​​​പ്ര​​​ഖ്യാ​​​പി​​​ച്ച​​​ ​​​സി​​​ൽ​​​വ​​​ർ​​​ലൈ​​​ൻ​​​ ​​​വി​​​രു​​​ദ്ധ​​​ ​​​മേ​​​ഖ​​​ലാ​​​ ​​​ജാ​​​ഥ​​​ക​​​ൾ​​​ ​​​മാ​​​റ്റി​​​വ​​​ച്ച​​​താ​​​യി​​​ ​​​ക​​​ൺ​​​വീ​​​ന​​​ർ​​​ ​​​എം.​​​എം.​​​ ​​​ഹ​​​സ​​​ൻ​​​ ​​​അ​​​റി​​​യി​​​ച്ചു.
പു​​​തി​​​യ​​​ ​​​തീ​​​യ​​​തി​​​ ​​​പി​​​ന്നീ​​​ട് ​​​തീ​​​രു​​​മാ​​​നി​​​ക്കും.​​​ ​​​എ​​​ൽ.​​​ഡി.​​​എ​​​ഫ് ​​​സ​​​ർ​​​ക്കാ​​​രി​​​ന്റെ​​​ ​​​ഒ​​​ന്നാം​​​ ​​​വാ​​​ർ​​​ഷി​​​ക​​​ത്തോ​​​ട​​​നു​​​ബ​​​ന്ധി​​​ച്ച് ​​​മേ​​​യ് 20​​​ന് ​​​പ​​​ഞ്ചാ​​​യ​​​ത്തു​​​ക​​​ളി​​​ൽ​​​ ​​​സാ​​​യാ​​​ഹ്ന​​​ ​​​സ​​​ത്യാ​​​ഗ്ര​​​ഹം​​​ ​​​ന​​​ട​​​ക്കും.

ഉമ തോമസ്

 വയസ്: 56
 വിദ്യാഭ്യാസം: ബി.എസ്‌സി. സുവോളജി

 ജോലി: അസിസ്റ്റന്റ് മാനേജർ, ഫിനാൻസ് ഡിപ്പാർട്ട്‌മെന്റ്, ആസ്റ്റർ മെഡിസിറ്റി, കൊച്ചി.

 മക്കൾ: ഡോ. വിഷ്ണു തോമസ് (അസി. പ്രൊഫസർ, അൽ അസർ ഡെന്റൽ കോളേജ്, തൊടുപുഴ), വിവേക് തോമസ് (നിയമ വിദ്യാർത്ഥി, ഗവ. ലാ കോളേജ്, തൃശൂർ), മരുമകൾ: ഡോ. ബിന്ദു അബി തമ്പാൻ (മഴുവഞ്ചേരി സ്‌പെഷ്യാലിറ്റി ഡെന്റൽ ക്ലിനിക്, ആലുവ)

Advertisement
Advertisement