ചിൽഡ്രൻ ഒഫ് ഹെവൻ തമിഴിൽ അക്കാ കുരുവി

Thursday 05 May 2022 6:00 AM IST

ഇറാനിയൻ സംവിധായകൻ മജീദ് മജീദിയുടെ ഓസ്കാർ നോമിനേഷൻ ലഭിച്ച വിശ്വ പ്രസിദ്ധമായ ചിൽഡ്രൻ ഒഫ് ഹെവൻ അക്കാ കുരുവി എന്ന പേരിൽ തമിഴിൽ പുനരാവിഷ്‌കാരം. ഉയിർ, മൃഗം, സിന്ധു സമവെളി, കാങ്കാരു എന്നീ ചിത്രങ്ങൾ ഒരുക്കിയ സാമി ആണ് അക്കാ കുരുവിയുടെ സംവിധാനം.ബാല താരങ്ങളും മലയാളികളുമായ മാഹിനും, ഡാവിയുമാണ് പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.ഇവരുടെ മാതാപിതാക്കളായി പ്രശസ്ത ക്ലാസിക്കൽ നർത്തകി താരാ ജഗദാംബയും സെന്തിൽ കുമാറും അഭിനയിക്കുന്നു. വർഷ ബൊല്ലമ്മ അതിഥി വേഷത്തിൽ എത്തുന്നു .രണ്ട് ഷൂസിനെ കേന്ദ്രീകരിച്ചാണ് പ്രമേയം.ഇളയരാജ ആണ് സംഗീത സംവിധാനം. ഛായാഗ്രാഹകൻ ഉത്പൽ. വി.നായനാർ. മധുരൈ മുത്തു മൂവീസും കനവ് തൊഴിൽ ശാലയും സംയുക്തമായി നിർമ്മിച്ച ചിത്രം നാളെ തമിഴ് നാട്ടിലും മേയ് മൂന്നാം വാരം കേരളത്തിലും റീലീസ് ചെയ്യും.

Advertisement
Advertisement