മകളെ പീഡിപ്പിച്ച കേസിൽ ഡെപ്യൂട്ടി തഹസീൽദാർക്ക് 17 വർഷം തടവ്

Thursday 05 May 2022 2:31 AM IST

തിരുവനന്തപുരം: നാലാം ക്ളാസ് വിദ്യാർത്ഥിനിയായ മകളെ നിരന്തം പീഡിപ്പിച്ച കേസിൽ പിതാവായ തിരുവനന്തപുരം ജില്ലയിലെ ഡെപ്യൂട്ടി തഹസീൽദാർക്ക് 17 വർഷം കഠിന തടവും 16,​50,​000 രൂപ പിഴയും ശിക്ഷ. പിഴയടച്ചില്ലെങ്കിൽ പ്രതി രണ്ട് വർഷം അധിക തടവ് അനുഭവിക്കണം. ജില്ലാ പ്രിൻസിപ്പൽ പോക്സോ കോടതി ജഡ്‌ജി കെ.വി.രജനീഷാണ് ശിക്ഷ വിധിച്ചത്.

മകളെ സംരക്ഷിയ്ക്കാൻ നിയമപരമായി ബാധ്യതയുള്ള പിതാവ്, കുട്ടിയെ പീഡിപ്പിക്കുന്നത് ഏറെ ആശങ്ക ഉളവാക്കുന്നതാണെന്ന് കോടതി പറഞ്ഞു. ഇത്തരക്കാർ നിയമത്തിന്റെ ഒരു ദയയും അർഹിക്കുന്നില്ല. 2019 മുതലാണ് മകളെ പ്രതി പീഡിപ്പിച്ചത്. . പഠനത്തിൽ മിടുക്കിയായിരുന്ന കുട്ടി ക്ളാസിൽ ശ്രദ്ധിക്കാതെ അലസമായിരിക്കുന്നത് ശ്രദ്ധയിൽപ്പെട്ട ക്ലാസ് ടീച്ചർ വിവരങ്ങൾ തിരക്കിയപ്പോഴാണ് പിതാവ് രാത്രിയിൽ പീഡിപ്പിക്കുന്നതായി വെളിപ്പെടുത്തിയത്. ഹെഡ്മിസ്ട്രസിന്റെ പരാതിയിൽ പാങ്ങോട് പൊലീസ് കേസെടുക്കുകയായിരുന്നു. പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പബ്ളിക് പ്രോസിക്യൂട്ടർ കാട്ടായിക്കോണം ജെ.കെ. അജിത് പ്രസാദ്,​ ഹഷ്മി,​ ബിന്ദു എന്നിവർ ഹാജരായി.

Advertisement
Advertisement