പഴം വരവു കുറഞ്ഞു, വില കൂടി.

Saturday 07 May 2022 12:00 AM IST

കോട്ടയം. പഴങ്ങളുടെ വിലയിൽ വർദ്ധന. നാടൻ പഴങ്ങളുടെ ലഭ്യത കുറഞ്ഞതോടെ അന്യസംസ്ഥാന പഴങ്ങളാണ് കൂടുതലും വിപണിയിലുള്ളത്. ആപ്പിൾ, ഓറഞ്ച്, ഏത്തപ്പഴം എന്നിവയ്ക്കാണ് വില കൂടുതൽ.

ചൂട് കാലാവസ്ഥയിൽ ആപ്പിൾ, മുന്തിരി, ഓറഞ്ച്, മാതളനാരങ്ങ, തണ്ണിമത്തൻ എന്നിവ വാങ്ങാനാണ് ഏറെ പേരും എത്തുന്നതെന്ന് വ്യാപാരികൾ പറയുന്നു. ഓറഞ്ചിന്റെ സീസൺ അവസാനിച്ചതിനാൽ വിലയും വർദ്ധിച്ചു, 120 രൂപയാണ് ചില്ലറ വില. രണ്ട് മാസം മുൻപ് 100 രൂപയ്ക്കു രണ്ടു കിലോ വരെ കിട്ടിയിരുന്നു. ഇറാനിൽ നിന്നുള്ള ആപ്പിളാണ് വിപണിയിലുള്ളത്. 200 രൂപയാണ് വില. ബാംഗ്ലൂരിൽ നിന്നുള്ള ഗ്രീൻ ആപ്പിൾ 220 രൂപയാണ്. മാതളനാരങ്ങ വില 220 രൂപയിൽ നിന്നും 240 രൂപയായി. പേരയ്ക്ക തായ്‌ലൻഡ് 120 രൂപയാണ് വില.

സീസൺ ആയതിനാൽ കറുത്ത മുന്തിരിക്കൊപ്പം പച്ച മുന്തിരിയും കൂടുതലായി എത്തുന്നുണ്ട്. ഇവ പാതയോരങ്ങളിലും സജീവമാണ്. മുന്തിരി സോന കുരുവില്ലാത്തത് 120, മുന്തിരി സി.വി കുരുവില്ലാത്തത് 160 രൂപ. കുരുവുള്ളത് 100 രൂപ എന്നിങ്ങനെയാണ് വില. മുന്തിരി റോസ് 50 രൂപയും ബ്ലാക്ക് 60 രൂപയുമാണ് . മാങ്ങ സേലം ഒന്നരക്കിലോ 100 രൂപ. മൂവാണ്ടൻ 60, മാങ്ങ സിന്ദൂരം 80 . സപ്പോട്ടാ 90 രൂപ, തണ്ണിമത്തൻ 25, പൈനാപ്പിൾ 35 രൂപ, പപ്പായ 40 രൂപ. ഇതിൽ പൈനാപ്പിൾ, മാങ്ങ എന്നിവ മാത്രമാണ് പ്രാദേശിക കൃഷിയിടങ്ങളിൽ നിന്നെത്തുന്നത്. വാഴപ്പഴങ്ങളിൽ പാളയംകോടൻ മാത്രമാണ് വ്യാപാരികൾ പ്രാദേശിക വിപണിയിൽ നിന്ന് വാങ്ങുന്നത്. ഏത്തപ്പഴം എത്തുന്നത് മൈസൂരിൽ നിന്നാണ്.

കച്ചവടക്കാരനായ സജി പറയുന്നു.

മഴയും വെയിലും മാറി മാറി വരുന്ന ഈ കാലാവസ്ഥ കച്ചവടത്തെ പ്രതികൂലമായി ബാധിച്ചു. വില ഇരട്ടിയായതോടെ ആവശ്യക്കാരും കുറഞ്ഞു.

Advertisement
Advertisement