വൈ​റ്റ് ഹൗസ് പ്രസ് സെക്രട്ടറിയായി ആദ്യ കറുത്ത വംശജ

Saturday 07 May 2022 3:22 AM IST

വാഷിംഗ്ടൺ : യു.എസിൽ വൈ​റ്റ് ഹൗസ് പ്രസ് സെക്രട്ടറിയായി ആക്ടിവിസ്റ്റും പൊളിറ്റിക്കൽ കമൻഡേറ്ററുമായ കരീൻ ഷോൺ - പിയറിനെ നിയമിച്ച് പ്രസിഡന്റ് ജോ ബൈഡൻ. പ്രസ് സെക്രട്ടറി പദവിയിലെത്തുന്ന ആദ്യ കറുത്ത വംശജയും ആദ്യ എൽ.ജി.ബി.ടി.ക്യു വിഭാഗത്തിൽപ്പെടുന്ന വ്യക്തിയുമാണ് കരീൻ ഷോൺ - പിയർ.

44കാരിയായ കരീൻ മുൻ പ്രസിഡന്റ് ബറാക് ഒബാമയുടെ തിരഞ്ഞെടുപ്പ് പ്രചാരണ സംഘത്തിൽ പ്രവർത്തിച്ചിട്ടുണ്ട്. ഫ്രാൻസിന്റെ അധീനതയിലുള്ള കരീബിയൻ ദ്വീപായ മാർട്ടിനീക്കിലെ ഒരു സാധാരണ ഹെയ്തിയൻ കുടുംബത്തിൽ ജനിച്ച കരീൻ ചെറുപ്പത്തിൽ തന്നെ ന്യൂയോർക്കിലേക്ക് കുടിയേറുകയായിരുന്നു.

കഴിഞ്ഞ വർഷം ജനുവരി മുതൽ വൈറ്റ് ഹൗസ് പ്രിൻസിപ്പൽ ഡെപ്യൂട്ടി പ്രസ് സെക്രട്ടറിയായി പ്രവർത്തിച്ചുവരുന്ന കരീൻ ഈ മാസം 13ന് പ്രസ് സെക്രട്ടറിയുടെ ചുമതല ഏറ്റെടുക്കും. നിലവിലെ പ്രസ് സെക്രട്ടറി ജെൻ സാകി ഒഴിയുന്ന സാഹചര്യത്തിലാണ് കരീന്റെ നിയമനം.

Advertisement
Advertisement