വിമർശനവുമായി നെതർലൻ‌‌ഡ്സ്‌‌ അംബാസഡർ, രക്ഷാധികാരി ചമയേണ്ടെന്ന് ഇന്ത്യ

Saturday 07 May 2022 3:26 AM IST

ന്യൂയോർക്ക്: യുക്രെയിൻ വിഷയത്തിൽ റഷ്യയ്ക്കെതിരെ നടന്ന യു.എൻ വോട്ടെടുപ്പുകളിൽ നിന്ന് ഇന്ത്യ വിട്ടുനിൽക്കുന്നതിനെ ട്വിറ്ററിലൂടെ പരസ്യമായി വിമർശിച്ച ബ്രിട്ടനിലെ നെതർലൻ‌ഡ്സ് അംബാസഡർ കാറൽ വാൻ ഊസ്‌റ്റെറോമിന് ട്വിറ്ററിലൂടെ തന്നെ മറുപടിയുമായി ഇന്ത്യ.

' അംബാസഡർ, ദയവായി ഞങ്ങളുടെ രക്ഷാധികാരി ചമയേണ്ട, എന്ത് ചെയ്യണമെന്ന് ഞങ്ങൾക്കറിയാം " യു.എന്നിലെ ഇന്ത്യയുടെ സ്ഥിരം അംബാസഡർ ടി.എസ്. തിരുമൂർത്തി ട്വിറ്ററിൽ കുറിച്ചു. യു.എൻ ജനറൽ അസംബ്ലി വോട്ടെടുപ്പുകളിൽ നിന്ന് ഇന്ത്യ വിട്ടുനിൽക്കാൻ പാടില്ലായിരുന്നുവെന്നും യു.എൻ ചാർട്ടറിനെ ബഹുമാനിക്കണമെന്നുമായിരുന്നു കാറൽ ട്വീ​റ്റ് ചെയ്തത്.

ബുധനാഴ്ച യു.എൻ സെക്യൂരിറ്റി കൗൺസിലിൽ യുക്രെയിൻ വിഷയത്തിൽ നടത്തിയ പ്രസ്താവനയുടെ പൂർണരൂപം ടി.എസ്. തിരുമൂർത്തി ട്വിറ്ററിൽ പോസ്റ്റ് ചെയ്തതിന് പിന്നാലെയാണ് വിമർശനവുമായി കാറൽ എത്തിയത്.

Advertisement
Advertisement