പുഴമണൽ കടത്ത്:മൂന്ന് ലോറി ഡ്രൈവർമാർ അറസ്റ്റിൽ 

Saturday 07 May 2022 8:59 AM IST

കാസർകോട്: മഞ്ചേശ്വരം ബോള്ളാർ പുഴയിൽ കാസർകോട് ഡിവൈ.എസ്.പി പി. ബാലകൃഷ്ണൻ നായരുടെ നേതൃത്വത്തിൽ ഇന്നലെ രാവിലെ നടത്തിയ റെയ്ഡിൽ മൂന്ന് മണൽ ലോറികൾ പിടികൂടി. ലോറിയിൽ കയറ്റാനായി വെച്ചിരുന്ന അഞ്ചു ലോഡ് മണൽ പിടിച്ചെടുക്കുകയും മണൽ വാരലിൽ ഏർപ്പെട്ടവർക്കെതിരെയും മറ്റും കേസെടുക്കുകയും ചെയ്തു. ലോറി ഡ്രൈവർമാരായ പൈവളികെയിലെ ഷെരിഫ്, ബായിക്കട്ടെയിലെ മുഹമ്മദ്‌ റാഫി, കടമ്പാറിലെ അബൂബക്കർ സിദ്ദിഖ് എന്നിവരെ അറസ്റ്റ് ചെയ്തു. നടത്തിപ്പുകാരായ ബോള്ളാർ പജീർ ഹൗസിലെ ഖാലിദ് , അട്ടഗോളി ഗുണ്ടി ബയൽ ഹൌസിലെ ഇബ്രാഹിമിന്റെ മകൻ ഖാലിദ് എന്നിവർക്കെതിരെ കേസെടുത്തു. പൊലീസ് സംഘത്തിൽ മഞ്ചേശ്വരം എസ്.ഐ രജിത്, ഡിവൈ.എസ്.പിയുടെ സ്‌ക്വാഡ് അംഗങ്ങളായ ഓസ്റ്റിൻ തമ്പി, രാജേഷ് മാണിയാട്ട്, ഷജീഷ്, ജിനേഷ്, ശ്രീജിത്ത്‌, രഞ്ജിത്ത്, ആരിഫ് എന്നിവരും ഉണ്ടായിരുന്നു.

Advertisement
Advertisement