ലുക്ക് കൂടി വരുന്നുണ്ടോ,​ ബറോസ് ലൊക്കേഷനിൽ നിന്നുള്ള ചിത്രം പങ്കുവച്ച് മോഹൻലാൽ

Saturday 07 May 2022 7:46 PM IST

നടൻ മോഹൻലാൽ ആദ്യമായി സംവിധാനം ചെയ്യുന്ന 'ബറോസ്' അതിന്റെ പ്രഖ്യാപന സമയം മുതൽ ശ്രദ്ധയാകർഷിച്ച ചിത്രമാണ്. ചരിത്രവും ഫാന്റസിയും ചേർന്ന ചിത്രത്തിൽ മുഖ്യവേഷത്തിലെത്തുന്നതും മലയാളത്തിന്റെ പ്രിയതാരം തന്നെയാണ്. ചിത്രത്തിനെക്കുറിച്ചുള്ള ഓരോ അപ്‌ഡേറ്റ്‌സും ആരാധകർ ആഘോഷമാക്കാറുണ്ട്.

ബറോസ് ലൊക്കേഷനില്‍ നിന്നുള്ള മോഹന്‍ലാലിന്‍റെ നിരവധി സ്റ്റൈലിഷ് ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ നേരത്തേ വൈറല്‍ ആയിരുന്നു. ഇപ്പോഴിതാ അവിടെനിന്നുള്ള പുതിയൊരു ചിത്രവും അദ്ദേഹം സോഷ്യല്‍ മീഡിയയിലൂടെ പോസ്റ്റ് ചെയ്‍തിരിക്കുകയാണ്.കറുത്ത നിറത്തിലുള്ള ടീഷര്‍ട്ടും ഗ്രേ നിറത്തിലുള്ള ജാക്കറ്റും ഒപ്പം ഒരു തൊപ്പിയുമൊക്കെ ധരിച്ചാണ് ചിത്രത്തില്‍ മോഹന്‍ലാല്‍ ഉള്ളത്. അനീഷ് ഉപാസനയാണ് ചിത്രം പകര്‍ത്തിയിരിക്കുന്നത്.