ജമാഅത്ത് കൗൺസിൽ പ്രക്ഷോഭ പ്രഖ്യാപനം 13ന്

Monday 09 May 2022 2:15 AM IST

തിരുവനന്തപുരം: ഏക സിവിൽ കോഡ് നടപ്പിലാക്കാനുള്ള കേന്ദ്ര സർക്കാരിന്റെ തീരുമാനത്തിനെതിരെ പ്രക്ഷോഭം നടത്താൻ കേരള മുസ്ലിം ജമാഅത്ത് കൗൺസിൽ കേന്ദ്രകമ്മിറ്റി യോഗം തീരുമാനിച്ചു. സംസ്ഥാന പ്രസിഡന്റ് കരമന ബയാർ യോഗത്തിൽ അദ്ധ്യക്ഷത വഹിച്ചു. പ്രക്ഷോഭ പ്രഖ്യാപന സമ്മേളനം 13ന് തിരുവനന്തപുരത്ത് ജമാഅത്ത് ആലയത്തിൽ ഇ.ടി. മുഹമ്മദ് ബഷീർ എം.പി ഉദ്ഘാടനം ചെയ്യും. പന്ന്യൻ രവീന്ദ്രൻ ഉൾപ്പെടെയുള്ളവർ പങ്കെടുക്കും. അന്നേദിവസം രാഷ്ട്രപതി - പ്രധാനമന്ത്രി എന്നിവർക്ക് പ്രതിഷേധ കത്തുകളും അയയ്‌ക്കും.

Advertisement
Advertisement