നിപ്പ ഓഡിയോ റിലീസ് ചെയ്തു.

Tuesday 10 May 2022 12:00 AM IST

കോട്ടയം. മാദ്ധ്യമ പ്രവർത്തകനായ ബെന്നി ആശംസ സംവിധാനം ചെയ്ത നിപ്പ എന്ന ചിത്രത്തിന്റെ ഓഡിയോ മന്ത്രി വി.എൻ.വാസവൻ റിലീസ് ചെയ്തു. വനം വികസന കോർപ്പറേഷൻ ചെയർപേഴ്സൺ ലതികാ സുഭാഷ് സിഡി ഏറ്റുവാങ്ങി. പ്രചോദ് ഉണ്ണി, ഷേർളി രാജ് എന്നിവരുടെ വരികൾക്ക് സുനിൽ ലാൽ ചേർത്തല ഈണം നൽകിയിരിക്കന്നു. യേശുദാസ് ,അനിൽ തമ്മനം, സൗമ്യ നിതീഷ് എന്നിവർ പാടിയ ഗാനങ്ങൾ വിപണിയിലെത്തിക്കുന്നത് ഓഡിയോ കമ്പനിയായ ലഹരിയാണ്. അഭിനേതാക്കളായ പപ്പൻ കോട്ടയം, ബെന്നി പൊന്നാരം, ജോർജ് മരങ്ങോലി, സോമൻ, ഹെൽത്ത് സൗണ്ട് റെക്കാഡിസ്റ്റ് രാജീവ് വിശ്വംഭരൻ, സജ്ജീവ് ആചാര്യ, ഡോക്ടർ കുറുപ്പ് റോയിപ്പാൻ, മനോജ് കുമാർ. ഇസഡ് തുടങ്ങിയവർ പങ്കെടുത്തു.

Advertisement
Advertisement