സംസ്ഥാന ഒളിംപിക്‌സ് ഷൂട്ടിംഗിൽ കണ്ണൂരിന് പതിനൊന്ന് മെഡൽ

Monday 09 May 2022 9:53 PM IST

കണ്ണൂർ:വട്ടിയൂർകാവ് ഷൂട്ടിംഗ് റേഞ്ചിൽ നടന്ന പ്രഥമസംസ്ഥാന ഒളിംപിക്സ് ഷൂട്ടിംഗ് മത്സരത്തിൽ കണ്ണൂർ ജില്ലാ ടീം പതിനൊന്ന്‌മെഡലുകൾ നേടി.ഓപ്പൺ സൈറ്റ് എയർ റൈഫിൽ വനിതാ വിഭാഗത്തിൽ കണ്ണൂർ എസ്. എൻ. കോളേജിലെ ആര്യശ്രീ സ്വർണമെഡൽ നേടി.പിസ്റ്റൾ വനിതാ വ്യക്തിഗത വിഭാഗത്തിൽ പെരളശേരി എ. കെ. ജി.ഹൈസ്‌കൂൾ വിദ്യാർത്ഥിനി നിയാ മോഹന് വെങ്കലം ലഭിച്ചു.
എയർ റൈഫ്ൾ പീപ് സൈറ്റ് ടീമിൽ ഏഴിമല നേവൽ അക്കാഡമി ക്ലബ്ബിലെ ക്യാപ്റ്റൻ കപിഷ് നാഥാനി, ദിൽജിത്, അനിൽ ടൂർറ്ററെ എന്നിവർക്കാണ് വെങ്കലം .
പീപ് സൈറ്റ് വനിതാ വിഭാഗത്തിൽ രക്ഷിതറാണി, രാധ, വിവികാ ഹെഗ്‌ഡെ, എന്നിവരും വെങ്കലം നേടി.
എയർ പിസ്റ്റാൾ വനിതാ വിഭാഗത്തിൽ ഗുരുശരൻ കൗർ, നിയ മോഹൻ, വിദോഷ ഹെഗ്‌ഡെ, എന്നിവരും വെങ്കലം നേടി.

Advertisement
Advertisement