നീറ്റ് പി.ജി 2022 പരീക്ഷ മാറ്റിവെക്കണമെന്ന് ഹർജി

Wednesday 11 May 2022 1:43 AM IST

ന്യൂഡൽഹി:ഈ മാസം 21 ന് നടക്കുന്ന നീറ്റ് പി.ജി 2022 പരീക്ഷ മാറ്റിവെക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതിയിൽ ഹർജി. നീറ്റ് 2021 കൗൺസിലിംഗിലെ കാലതാമസമുൾപ്പെടെയുള്ള കാരണം ചൂണ്ടിക്കാട്ടിയാണ് 8 മുതൽ 10 ആഴ്ച്ച വരെ പരീക്ഷ മാറ്റിവെക്കണമെന്ന് ഹർജിയിൽ ആവശ്യപ്പെടുന്നത്.

ആൾ ഇന്ത്യ മെഡിക്കൽ സ്റ്റുഡൻസ് അസോസിയേഷൻ മുതിർന്ന അഭിഭാഷകൻ രാകേഷ് കുമാർ ഖന്ന മുഖേന സമർപ്പിച്ച ഹർജി ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ്, ജസ്റ്റിസ് പി.എസ് നരസിംഹ എന്നിവടങ്ങിയ ബെഞ്ച് ഫയലിൽ സ്വീകരിച്ചു.

നീറ്റ് പോലെ ദേശീയ തലത്തിലുള്ള ഒരു പരീക്ഷ മാറ്റിവെക്കുന്നത് എങ്ങനെയാണ്? ആദ്യം ഞങ്ങൾ അതിൽ വാദം കേൾക്കാം. കോടതി ചൂണ്ടിക്കാട്ടി. ചീഫ് ജസ്റ്റിസ് എൻ.വി രമണയുടെ മുമ്പാകെ എത്തിയ ഹർജി അടിയന്തിര വാദം കേൾക്കുന്നതിനായി ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡിന്റെ മുമ്പാകെ വിഷയം ഉന്നയിക്കാൻ ഹർജിക്കാരോട് ചീഫ് ജസ്റ്റിസ് നിർദേശിക്കുകയായിരുന്നു.

Advertisement
Advertisement