ദുരിതക്കടലിൽ ആടിയുലഞ്ഞ് മൂന്നംഗ കുടുംബം

Wednesday 11 May 2022 12:44 AM IST

കായംകുളം: ദുരിതങ്ങളുടെ തീരാക്കടലിലാണ് രോഗികളായ മാതാപിതാക്കളും പെൺകുഞ്ഞുമടങ്ങുന്ന കുടുംബം.

കായംകുളം പുള്ളിക്കണക്ക് തെക്കേമങ്കുഴി കുന്നേത്ത് പുത്തൻ വീട്ടിൽ തമ്പി (61), ഭാര്യ വിജി (48) പതിനെട്ടുകാരിയായ മകൾ എന്നിവരടങ്ങുന്ന കുടുംബമാണ് നിത്യവൃത്തിയ്ക്കുപോലും വകയില്ലാതെ സുമനസുകളുടെ സഹായം തേടുന്നത്.

കെട്ടിട നിർമ്മാണതൊഴിലാളിയായിരുന്ന തമ്പി നാല് വർഷം മുൻപ് ജോലിയ്ക്കിടെ ഇരു നില കെട്ടിടത്തിൽ നിന്നും വീണതിനെ തുടർന്നാണ് ജീവിതം ഇരുളിലായത്. കാൽപാദവും ചിരട്ടയും തകർന്നതോടെ ജോലിയ്ക്ക് പോകാൻ കഴിയാതെയായി. ഉടൻ തന്നെ അടുത്ത ദുരന്തവും എത്തി. പ്രമേഹം ബാധിച്ച വിജിയുടെ ഇടത് കാൽ മുറിക്കേണ്ടി വന്നു. വീട് പട്ടിണിയിലായതോടെ പത്താം ക്ളാസ് പാസായ മകളുടെ പഠിത്തവും നിറുത്തേണ്ടി വന്നു.

സ്വന്തമായി വീടില്ലാത്ത ഇവർ ഒരു ബന്ധുവിന്റെ തകർന്നു വീഴാറായ വീട്ടിലാണ് ഇപ്പോൾ താമസം. ലൈഫ് പദ്ധതിയിൽ മൂന്ന് സെന്റ് സ്ഥലം ലഭിച്ചിട്ടുണ്ട്. ആഹാരത്തിനും മരുന്നിനും മറ്റുള്ളവരെ ആശ്രയിച്ചാണ് ഇപ്പോൾ ജീവിതം. സഹായം സ്വീകരിക്കുന്നതിനായി എസ്.ബി.ഐ കായംകുളം ശാഖയിൽ അക്കൗണ്ട് തുടങ്ങിയിട്ടുണ്ട്.

അക്കൗണ്ട് നമ്പർ: 10317041626. I F S C SBIN : 0005626

ഫോൺ: 9961418740.

Advertisement
Advertisement