കേരള മീഡിയ പേഴ്സൺസ് യൂണിയൻ കൺവെൻഷൻ

Thursday 12 May 2022 1:40 AM IST

ബാലരാമപുരം: കേരള മീഡിയ പേഴ്സൺസ് യൂണിയൻ ജില്ലാ കൺവെൻഷൻ മന്ത്രി.ജി.ആർ.അനിൽ ഉദ്ഘാടനം ചെയ്തു.എ.അബൂബക്കർ അദ്ധ്യക്ഷത വഹിച്ചു.ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.ഡി.സുരേഷ് കുമാർ ഐഡി കാർഡ് വിതരണവും മുഖ്യപ്രഭാഷണവും നടത്തി.മാദ്ധ്യമപ്രവർത്തകനും പോക്സോ കോടതി പബ്ലിക് പ്രോസിക്യൂട്ടറായി ചുമതലയേറ്റ വിജയമോഹനനെ ചടങ്ങിൽ ആദരിച്ചു. കെ.പി.സി.സി ജനറൽ സെക്രട്ടറി ജി.എസ്.ബാബു,ബി.ജെ.പി. ജില്ലാ പ്രസിഡന്റ് അഡ്വ.വി.വി.രാജേഷ്,സിറാജ് ബ്യൂറോ മാനേജർ സൈഫുദീൻ ഹാജി,കെ. എം.പി.യു സംസ്ഥാന കോർ കമ്മിറ്റി അംഗങ്ങളായ വി. സെയ്ദ് ,പീറ്റർ ഏഴിമല, പ്രേംചന്ദ്,​ സ്വാഗത സംഘം ചെയർമാൻ എം റഫീഖ്, ജനറൽ കൺവീനർ അജു കെ. മധു തുടങ്ങിയവർ പ്രസംഗിച്ചു. അനിൽ സംസ്ക്കാര സ്വാഗതവും, കൊറ്റാമം ചന്ദ്രകുമാർ നന്ദിയും പറഞ്ഞു.

Advertisement
Advertisement