ജോ ജോസഫിനായി പ്രവർത്തിക്കും, പുറത്താക്കട്ടെയെന്ന് കെ.വി. തോമസ്

Thursday 12 May 2022 12:33 AM IST

കൊച്ചി: തൃക്കാക്കരയിൽ എൽ.ഡി.എഫ് സ്ഥാനാർത്ഥി ഡോ. ജോ ജോസഫിന്റെ വിജയത്തിനായി സ്വന്തം തിരഞ്ഞെടുപ്പിനെന്ന പോലെ പ്രവർത്തിക്കുമെന്ന് പ്രൊഫ. കെ.വി. തോമസ് പറഞ്ഞു. എ.ഐ.സി.സിയിലും കെ.പി.സി.സിയിലും അംഗമായ തന്നെ കഴിയുമെങ്കിൽ പുറത്താക്കാൻ അദ്ദേഹം പാർട്ടിയെ വെല്ലുവിളിച്ചു.

മുഖ്യമന്ത്രി പിണറായി വിജയനൊപ്പം ഇന്ന് എൽ.ഡി.ഫ് കൺവെൻഷനിൽ പങ്കെടുത്തശേഷം പ്രചാരണത്തിനിറങ്ങുമെന്നും അദ്ദേഹം പറഞ്ഞു.

"തൃക്കാക്കരയിൽ ഞാനറിയുന്ന ധാരാളം വ്യക്തികളും സ്ഥാപനങ്ങളും സംഘടനകളുമുണ്ട്. അവരെക്കണ്ട് ജോ ജോസഫിനായി വോട്ട് ചോദിക്കും. ലത്തീൻ മാത്രമല്ല, സിറോ മലബാർ സഭയിലും ഓർത്തഡോക്സിലും എൻ.എസ്.എസിലും എസ്.എൻ.ഡി.പിയിലും എനിക്ക് ബന്ധങ്ങളുണ്ട്,"- അദ്ദേഹം പറഞ്ഞു. തനിക്കൊപ്പം കോൺഗ്രസിൽ നിന്ന് ആരൊക്കെ വരുമെന്ന് പറയുന്നില്ല. നേതൃത്വത്തിന്റെ നിലപാടുകളിൽ പലർക്കും അഭിപ്രായവ്യത്യാസമുണ്ട്.

 സ്ഥാനമാനങ്ങൾ സ്വീകരിക്കില്ല

അപമാനിച്ചും അവഗണിച്ചും തന്നെ പുറത്താക്കാൻ കോൺഗ്രസ് സംസ്ഥാന നേതൃത്വം നീക്കം നടത്തി. തന്നെ പുറത്താക്കാൻ സംസ്ഥാനനേതൃത്വത്തിന് കഴിയില്ല. പാർട്ടി കോൺഗ്രസിൽ പങ്കെടുത്താൽ പിറ്റേന്ന് പുറത്താക്കുമെന്ന് കെ. സുധാകരൻ പറഞ്ഞിട്ട് ഒന്നും സംഭവിച്ചില്ല.

വികസനത്തിനായി എൽ.ഡി.എഫുമായി സഹകരിക്കും. വാഗ്ദാനങ്ങളൊന്നും നൽകിയിട്ടില്ല, ആവശ്യപ്പെട്ടിട്ടുമില്ല. കെ-റെയിൽ മാത്രമല്ല, എക്സ്‌പ്രസ് ഹൈവേയും ദേശീയപാതകളും ആവശ്യമാണ്.

കൂട്ടത്തോടെ വളഞ്ഞിട്ട് ആക്രമിക്കുമ്പോൾ വെറുതേയിരിക്കില്ല. പണം കൊടുത്ത് ചിലരെ നിയോഗിച്ച് സമൂഹ മാദ്ധ്യമങ്ങളിൽ അവഹേളിച്ചു. ഫോണിൽ വിളിച്ച് മോശമായി സംസാരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

 തോ​മ​സി​ന്റെ​ ​നി​ല​പാ​ട് ദൗ​ർ​ഭാ​ഗ്യ​ക​ര​മെ​ന്ന് ​ഉ​മാ​ ​തോ​മ​സ്

പ്രൊ​ഫ.​ ​കെ.​വി.​തോ​മ​സ് ​എ​ൽ.​ഡി.​എ​ഫി​നു​ ​വേ​ണ്ടി​ ​പ്ര​ചാ​ര​ണ​ത്തി​നി​റ​ങ്ങു​മെ​ന്ന് ​ചി​ന്തി​ച്ചി​രു​ന്നി​ല്ലെ​ന്ന് ​യു.​ഡി.​എ​ഫ് ​സ്ഥാ​നാ​ർ​ത്ഥി​ ​ഉ​മാ​ ​തോ​മ​സ്.​ ​തോ​മ​സി​ന്റെ​ ​നി​ല​പാ​ട് ​ദൗ​ർ​ഭാ​ഗ്യ​ക​ര​മാ​ണ്.​ ​തി​ര​ക്കു​ക​ൾ​ ​മൂ​ലം​ ​അ​ദ്ദേ​ഹ​ത്തെ​ ​കാ​ണാ​ൻ​ ​അ​വ​സ​രം​ ​കി​ട്ടി​യി​ല്ല.​ ​വി​ളി​ച്ച​പ്പോ​ൾ​ ​ഭാ​ര്യ​യാ​ണ് ​സം​സാ​രി​ച്ച​ത്.​ ​ത​നി​ക്ക് ​എ​ല്ലാ​വി​ധ​ ​അ​നു​ഗ്ര​ഹ​ങ്ങ​ളും​ ​ആ​ശം​സി​ച്ചെ​ന്നും​ ​ഉ​മ​ ​പ​റ​ഞ്ഞു.

 തോ​മ​സ് ​മു​ന്ന​ണി​യി​ലേ​യ്ക്ക് വ​രു​ന്നു​ ​എ​ന്ന​ർ​ത്ഥ​മി​ല്ല: കാ​നം

കെ.​വി.​തോ​മ​സ് ​പി​ന്തു​ണ​ ​പ്ര​ഖ്യാ​പി​ച്ച​തി​ന് ​മു​ന്ന​ണി​യി​ലേ​യ്ക്ക് ​വ​രു​ന്നു​ ​എ​ന്ന​ർ​ത്ഥ​മി​ല്ലെ​ന്ന് ​സി.​പി.​ഐ​ ​സെ​ക്ര​ട്ട​റി​ ​കാ​നം​ ​രാ​ജേ​ന്ദ്ര​ൻ​ ​പ​റ​ഞ്ഞു.​ ​സ്വ​ത​ന്ത്ര​നാ​യി​ ​നി​ന്ന് ​പ്ര​ചാ​ര​ണ​ത്തി​ൽ​ ​പ​ങ്കെ​ടു​ക്കാം.​ ​ആ​ല​പ്പു​ഴ​യി​ൽ​ ​മാ​ദ്ധ്യ​മ​ ​പ്ര​വ​ർ​ത്ത​ക​രോ​ട് ​സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു​ ​അ​ദ്ദേ​ഹം. കോ​ൺ​ഗ്ര​സു​കാ​ര​നാ​യി​ ​തു​ട​രു​ന്നു​ ​എ​ന്ന​തി​ൽ​ ​നി​ല​പാ​ട് ​എ​ടു​ക്കേ​ണ്ട​ത് ​അ​ദ്ദേ​ഹ​മാ​ണ്.​ ​ഇ​ട​തു​മു​ന്ന​ണി​യു​ടെ​ ​ന​യം​ ​അം​ഗീ​ക​രി​ക്കു​ന്ന​ ​ആ​രെ​യും​ ​സ്വാ​ഗ​തം​ ​ചെ​യ്യും.​ ​തൃ​ക്കാ​ക്ക​ര​യി​ൽ​ ​വി​ജ​യം​ ​പ്ര​തീ​ക്ഷി​ക്കു​ന്നു.​ ​ക​യ​ർ​ ​മേ​ഖ​ല​യി​ലെ​ ​തൊ​ഴി​ലാ​ളി​ക​ൾ​ ​ന​ട​ത്തു​ന്ന​ ​സ​മ​ര​ത്തി​ന് ​സി.​പി.​ഐ​ ​പി​ന്തു​ണ​ ​ന​ൽ​കു​ന്ന​ത് ​സ​ർ​ക്കാ​രി​നെ​തി​രാ​യി​ ​കാ​ണേ​ണ്ട.​ ​കെ.​എ​സ്.​ആ​ർ.​ടി.​സി​യി​ലെ​ ​പ്ര​തി​സ​ന്ധി​യെ​ക്കു​റി​ച്ച് ​മ​ന്ത്രി​യോ​ട് ​ചോ​ദി​ക്ക​ണ​മെ​ന്നും​ ​അ​ദ്ദേ​ഹം​ ​പ​റ​ഞ്ഞു.