ഉള്ളി അരിയുമ്പോൾ കണ്ണുനീർ വരാതിരിക്കാൻ എന്തുചെയ്യണം? സിമ്പിൾ ട്രിക്ക് ഇതാ

Thursday 12 May 2022 4:20 PM IST

കുക്കിംഗ് ഇഷ്‌ടമുള്ള പലർക്കും അത്ര ഇഷ്‌ടമുള്ള കാര്യമല്ല ഉള്ളി അരിയുന്നത്. ചിലർക്ക് അതിന്റെ രൂക്ഷഗന്ധമാണ് പ്രശ്‌നമെങ്കിൽ ഭൂരിഭാഗത്തിനും ഉള്ളി അരിയുമ്പോഴുണ്ടാകുന്ന കണ്ണുനീരാണ് സഹിക്കാൻ കഴിയാത്തത്. ഉള്ളി അരിഞ്ഞ് കരയാൻ താൽപര്യമില്ലാത്തവർക്കായി ഒരു കിടിലൻ ടിപുമായി രംഗത്തെത്തിയിരിക്കുയാണ് ട്രിന മിഷേൽ എന്ന വീട്ടമ്മ.

ടിഷ്യു പേപ്പർ ഉപയോഗിച്ച് ഉള്ളിയെ പ്രതിരോധിക്കാമെന്നാണ് ട്രിന പറയുന്നത്. ഉള്ളി അരിയുന്ന ചോപിംഗ് ബോർഡിനടുത്ത് കുറച്ച് ടിഷ്യു പേപ്പർ നനച്ചു വയ‌ക്കുകയാണ് വേണ്ടത്. ഇതുവഴി ഉള്ളി അരിയുമ്പോൾ അതിൽ നിന്നും ഉൽപാദിപ്പിക്കപ്പെടുന്ന രാസവസ്തു ടിഷ്യുവിലേക്ക് വലിച്ചെടുക്കപ്പെടും. കാരണം നമ്മുടെ ശരീരത്തിനോടടുത്തുള്ള ഈർപ്പമുള്ള ഇടത്തേക്കാണ് ഈ രാസവസ്തു ആകർഷിക്കപ്പെടുന്നത്. അതിനാലാണ് ഉള്ളി അരിയുമ്പോൾ അത് കണ്ണിൽ പുകച്ചിലും നീരുമുണ്ടാക്കുന്നത്. ഇതൊഴിവാക്കാനാണ് നനഞ്ഞ ടിഷ്യു പേപ്പർ വയ‌്‌ക്കുന്നതെന്നാണ് ട്രിനയുടെ ഭാഷ്യം.