ബോധവത്കരണം നടത്തണം.

Friday 13 May 2022 12:00 AM IST

കോട്ടയം. ക്ഷീര കർഷകർക്ക് പ്രവർത്തന മൂലധനം ഉറപ്പാക്കുന്നതിനുള്ള കിസാൻ ക്രെഡിറ്റ് കാർഡ് വായ്പാ പദ്ധതി സംബന്ധിച്ച് ഊർജ്ജിത ബോധവത്കരണം സംഘടിപ്പിക്കണമെന്ന് മന്ത്രി ജെ.ചിഞ്ചുറാണി പറഞ്ഞു. ക്ഷീര വികസന വകുപ്പിലെ ഫീൽഡ് തല ഉദ്യോഗസ്ഥർക്കായി സംഘടിപ്പിച്ച ശില്പശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ. കറവ മൃഗങ്ങളുടെ ഉത്പാദന ക്ഷമത വർദ്ധിപ്പിക്കുന്നതിനും കർഷകരുടെ വരുമാന വർദ്ധനവിനും ആവശ്യമായ സാങ്കേതിക അറിവും സഹായങ്ങളും യഥാസമയം കർഷകർക്ക് ലഭ്യമാക്കുന്നതിന് ഉദ്യോഗസ്ഥർ നടപടിയെടുക്കണമെന്നും മന്ത്രി പറഞ്ഞു. ക്ഷീര വികസന വകുപ്പ് ഡയറക്ടർ വി.പി. സുരേഷ്, ജോയിന്റ് ഡയറക്ടർ കെ.ശശികുമാർ എന്നിവർ പങ്കെടുത്തു.

Advertisement
Advertisement