രജിഷ, പ്രിയ വാര്യർ ചിത്രം കൊള്ള
Friday 13 May 2022 6:50 AM IST
രജിഷ വിജയൻ, പ്രിയ വാര്യർ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ സൂരജ് വർമ്മ സംവിധാനം ചെയ്യുന്ന ചിത്രത്തിന് കൊള്ള എന്നു പേരിട്ടു. ത്രില്ലർ ഗണത്തിൽപ്പെട്ട ചിത്രത്തിന്റെ ചിത്രീകരണം ഇന്ന് ഏറ്റുമാനൂരിൽ ആരംഭിക്കും.ചിത്രത്തിന്റെ പൂജയും ടൈറ്രിൽ ലോഞ്ചും സംവിധായകൻ സിബി മലയിൽ നിർവഹിച്ചു. വിനയ് ഫോർട്ട്,പ്രേംപ്രകാശ്, ഷെബിൻ ബെൻസൺ, പ്രശാന്ത് അലക്‌സാണ്ടർ, വിനോദ് പറവൂർ,ജിയോ ബേബി എന്നിവരാണ് മറ്റു താരങ്ങൾ. ബോബി സഞ്ജയ് യുടെ കഥയ്ക്ക് ജാസിം ജലാൽ,നെൽസൺ ജോസഫ് എന്നിവിർ ചേർന്ന് തിരക്കഥ എഴുതുന്നു. അയ്യപ്പൻ അവതരിപ്പിക്കുന്ന ചിത്രം രജീഷ് പ്രൊഡക്ഷൻസ് ഇൻ അസോസിയേഷൻ വിത്ത് രവി മാത്യു പ്രൊഡക്ഷൻസിന്റെ ബാനറിൽ കെ.വി രജീഷാണ് നിർമ്മാണം. രാജവേൽ മോഹൻ ഛായാഗ്രഹണം നിർവഹിക്കുന്ന പ്രൊഡക്‌ഷൻ കൺട്രോളർ ഷെബീർ മലവെട്ടത്ത്. മേക്കപ്പ് റോണക്സ് സേവ്യർ. പി.ആർ.ഒ വാഴൂർ ജോസ്,