റനിൽ ഇന്ത്യയുടെ അടുപ്പക്കാരൻ

Friday 13 May 2022 12:18 AM IST

കൊളംബോ: ഇന്ത്യയുമായി നല്ല അടുപ്പം സൂക്ഷിക്കുന്നയാളാണ് പുതിയ ശ്രീലങ്കൻ പ്രധാനമന്ത്രി റനിൽ വിക്രമസിംഗെ. മുൻ പ്രധാനമന്ത്രി മഹിന്ദയ്‌ക്ക് ചൈനയോടായിരുന്നു ചായ്‌വ്.

ശ്രീലങ്കയിൽ കൂടുതൽ കാലം പ്രധാനമന്ത്രിയായ നേതാവെന്ന ചരിത്രനേട്ടത്തിനുടമയായ റനിൽ, 1993 - 2019 കാലയളവിൽ അഞ്ച് തവണ പ്രധാനമന്ത്രിയായി. 1994 - 2015ൽ രണ്ട് തവണ പ്രതിപക്ഷ നേതാവ്. 1994 മുതൽ യുണൈ​റ്റഡ് നാഷണൽ പാർട്ടി അദ്ധ്യക്ഷനാണ്.

1949 മാർച്ച് 24ന് ഉന്നത, രാഷ്ട്രീയ കുടുംബത്തിൽ ജനിച്ച റനിൽ അഭിഭാഷകനായി ജോലിയിൽ പ്രവേശിച്ചെങ്കിലും എഴുപതുകളിൽ രാഷ്ട്രീയത്തിലെത്തി. 1977ൽ ആദ്യമായി പാർലമെന്റംഗമായി. വിദേശകാര്യ, യുവജന, തൊഴിൽ, നിയമ, വിദ്യാഭ്യാസ മന്ത്രി തുടങ്ങിയ പദവികൾ വഹിച്ചു

1977ൽ ശ്രീലങ്കയിലെ ഏറ്റവും പ്രായം കുറഞ്ഞ കാബിനറ്റ് മന്ത്രിയായിരുന്നു. രാജപക്‌സ കുടുംബവുമായി അടുത്ത ബന്ധമാണ് റനിലിനുള്ളത്.

Advertisement
Advertisement