മാടമ്പിൻ്റേത് വിശാലമായ കാഴ്ചപ്പാട്: ശ്രീധരൻപിള്ള

Friday 13 May 2022 12:40 AM IST
മാടമ്പ് ഫൗണ്ടേഷൻ ഉദ്ഘാടനം കിരാലൂരിൽ ഗോവ ഗവർണർ പി.എസ്.ശ്രീധരൻപിള്ള നിർവഹിക്കുന്നു

തൃശൂർ: നമ്മുടെ സംസ്‌കൃതിയെ മാറ്റിയെടുക്കത്തക്കവണ്ണം വിശാലമായ കാഴ്ചപ്പാടാണ് മാടമ്പ് കുഞ്ഞുക്കുട്ടന് ഉണ്ടായിരുന്നതെന്ന് ഗോവ ഗവർണർ അഡ്വ.പി.എസ്.ശ്രീധരൻപിള്ള പറഞ്ഞു. കിരാലൂർ മാടമ്പ് മനയിൽ മാടമ്പ് കുഞ്ഞുക്കുട്ടൻ ഫൗണ്ടേഷന്റെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. ഇന്ത്യയെ സാംസ്‌കാരികമായി തകർത്ത തലമുറയ്ക്കുള്ള മറുപടിയായിരുന്നു മാടമ്പെന്നും പറഞ്ഞു.

മുൻ എം.എൽ.എ ടി.വി.ചന്ദ്രമോഹൻ അദ്ധ്യക്ഷത വഹിച്ചു. സിനിമാ സംവിധായകൻ ജയരാജ് മാടമ്പ് അനുസ്മരണം നടത്തി. വി എൻ.ഹരിദാസ്, വടക്കുമ്പാട്ട് നാരായണൻ, സ്വാമി നന്ദാത്മജാനന്ദ, കിഷൻകുമാർ മാടമ്പ് തുടങ്ങിയവർ പ്രസംഗിച്ചു. ഡോ.കേശവൻ വെളുത്താട്ട്, ആലങ്കോട് ലീലാകൃഷ്ണൻ, കെ.സി.നാരായണൻ തുടങ്ങിയവർ പ്രബന്ധം അവതരിപ്പിച്ചു. അനുസ്മരണ സമ്മേളനം കലാമണ്ഡലം ഗോപി ഉദ്ഘാടനം ചെയ്തു. എ.സി.മൊയ്തീൻ എം.എൽ.എ. അദ്ധ്യക്ഷനായി. രമ്യാ ഹരിദാസ് എം.പി, വേലൂർ പഞ്ചായത്ത് പ്രസിഡന്റ് ടി.ആർ.ഷാബി, സി.പി.ജോൺ, പി.ടി.കുഞ്ഞുമുഹമ്മദ്, എം.പി.സുരേന്ദ്രൻ, പി.കെ.രാജൻ, ശ്രീകുമാർ അരുക്കുറ്റി, മോഹൻദാസ് പാറപ്പുറത്ത് തുടങ്ങിയവർ പ്രസംഗിച്ചു. മാടമ്പിനെക്കുറിച്ചുള്ള ഡോക്യുമെന്ററി, ഫോട്ടോ പ്രദർശനവും നടന്നു.

Advertisement
Advertisement