ലൂയീ വീറ്റണിന്റെ ആദ്യ ഇന്ത്യൻ അംബാസഡറായി ദീപിക

Friday 13 May 2022 3:41 AM IST

പാരീസ് : ലോകപ്രശസ്ത ഫ്രഞ്ച് ലക്ഷ്വറി ഫാഷൻ ബ്രാൻഡായ ലൂയീ വീറ്റണിന്റെ ആദ്യ ഇന്ത്യൻ ബ്രാൻഡ് അംബാസഡറായി ബോളിവുഡ് സൂപ്പർ നായിക ദീപിക പദുക്കോണിനെ തിരഞ്ഞെടുത്തു. തങ്ങളുടെ പുതിയ ലെതർ ഹാൻഡ് ബാഗ് ദീപികയും ഹോളിവുഡ് നടി എമ്മ സ്റ്റോണും ചൈനീസ് നടി ഷൂ ഡോംഗ്യൂവും ചേർന്ന് പുറത്തിറക്കുമെന്ന് ലൂയീ വീറ്റൺ കമ്പനി അറിയിച്ചു.

ലൂയീ വീറ്റൺ കാമ്പെയ്നിൽ പ്രത്യക്ഷപ്പെടുന്ന ആദ്യ ഇന്ത്യൻ അഭിനേതാവായും ദീപികയാണ്. 2020ലായിരുന്നു ഇത്. ലൂയീ വീറ്റണ് വേണ്ടി ദീപിക മുമ്പ് മോഡലിംഗ് ചെയ്തിട്ടുണ്ട്. അടുത്തിടെയാണ് കാൻസ് ഫിലിം ഫെസ്റ്റിവലിലെ ജൂറി അംഗമായി ദീപികയെ തിരഞ്ഞെടുത്തത്.

നേരത്തെ ലീവൈസ്, അഡിഡാസ് തുടങ്ങിയവയുടെ ക്യാമ്പെയ്നുകളിലും ദീപിക ഭാഗമായിരുന്നു. നിലവിൽ ഇന്ത്യയിൽ ന്യൂഡൽഹി, മുംബയ്, ബാംഗ്ലൂർ എന്നിവിടങ്ങളിലാണ് ലൂയി വീറ്റൺ സ്റ്റോറുകളുള്ളത്.

Advertisement
Advertisement