നീറ്റ് പി ജി പരീക്ഷ മാറ്റിവയ്ക്കില്ലെന്ന് സുപ്രീം കോടതി, ഹർജി തള്ളി

Friday 13 May 2022 1:09 PM IST

ന്യൂഡൽഹി: നീറ്റ് പി ജി പരീക്ഷ മാറ്റിവയ്ക്കണമെന്ന ഹർജി സുപ്രീംകോടതി തള്ളി. പുതിയ അദ്ധ്യയന വർഷത്തേക്കുള്ള പരീക്ഷ മാറ്റിവയ്ക്കണമെന്നാവശ്യപ്പെട്ട് ഒരു കൂട്ടം ഡോക്ടർമാരാണ് ഹർജി നൽകിയത്. 2021 വർഷത്തേക്കുള്ള കൗൺസലിംഗ് തുടരുന്ന പശ്ചാത്തലത്തിൽ പരീക്ഷ മാറ്റണമെന്നാണ് ഹർജിയിൽ ആവശ്യപ്പെട്ടിരുന്നത്.

പരീക്ഷ നിശ്ചയിച്ച തീയതിയിൽ നടക്കുമെന്നും ചുരുക്കം ചില വിദ്യാർത്ഥികൾക്കായി പരീക്ഷ മാറ്റിവയ്ക്കാനാവില്ലെന്നും സുപ്രീംകോടതി അറിയിച്ചു.രണ്ട് ലക്ഷത്തോളം വിദ്യാർത്ഥികൾ പരീക്ഷയ്ക്കായി തയ്യാറെടുപ്പുകൾ നടത്തിയിട്ടുണ്ട്. വിദ്യാർത്ഥികളുടെ ഭാവി പരിഗണിക്കണമെന്നും കോടതി വ്യക്തമാക്കി.ദേശീയ പരീക്ഷ എങ്ങനെ തങ്ങൾക്കു മാറ്റിവയ്ക്കാൻ കഴിയുമെന്ന് ഹർജി ഫയലിൽ സ്വീകരിക്കവെ കോടതി ചോദിച്ചിരുന്നു

പരീക്ഷ മാറ്റിവയ്ക്കണമെന്നാവശ്യപ്പെട്ട് ചില വിദ്യാർഥികൾ പ്രധാനമന്ത്രിക്ക് കത്തയിച്ചിരുന്നു. ഐ.എം.എയും സമാന ആവശ്യവുമായി രംഗത്തെത്തിയിട്ടുണ്ട്.

Advertisement
Advertisement