പുരുഷന്മാരുടെ ഉയരത്തിലല്ല കാര്യമെന്ന് സ്ത്രീകൾ, അവർ ഇഷ്ടപ്പെടുന്നതും ആഗ്രഹിക്കുന്നതും ഇക്കാര്യങ്ങൾ മാത്രം

Friday 13 May 2022 4:52 PM IST

ലണ്ടൻ: ആറടിയിലേറെ ഉയരം, അതിനൊത്ത തടി, മുട്ടറ്റം നീളുന്ന കൈകൾ... പെൺകുട്ടികളുടെ മനസിൽ കയറിപ്പറ്റണമെങ്കിൽ ഇതൊക്കെ മസ്റ്റാണെന്നാണ് ഭൂരിഭാഗം പുരുഷന്മാരുടെയും വിചാരം. എന്നാൽ ഇതെല്ലാം വെറും മിഥ്യാ ധാരണകൾ മാത്രമാണെന്നാണ് അടുത്തിടെ പുറത്തുവന്ന ആഗോളതലത്തിലുള്ള സർവേ ഫലം പറയുന്നത്. ഉയരം കുറഞ്ഞ പുരുഷന്മാരെയാണ് കൂടുതൽ സ്ത്രീകൾക്കും ഇഷ്ടമെന്നും സർവേയിൽ വ്യക്തമായി. ആറടിയിൽ കൂടുതൽ ഉയരമുള്ള പുരുഷന്മാരെ ഇഷ്ടപ്പെടുന്നതും ആഗ്രഹിക്കുന്നതും വളരെക്കുറച്ച് ശതമാനം സ്ത്രീകൾ മാത്രമാണ്. തുല്യ ഉയരമുള്ളവനായിരിക്കണം തന്റെ പുരുഷൻ എന്ന ആഗ്രഹമുളളവരും വളരെ കുറവാണ്. 21 നും 50 നും ഇടയിൽ പ്രായമുള്ള 5000 പുരുഷന്മാരെയും 5000 സ്ത്രീകളെയും ഉൾപ്പെടുത്തി ഒരു വെബ്സൈറ്റാണ് പഠനത്തിന് നേതൃത്വം നൽകിയത്.

പുരുഷനെ ഇഷ്ടപ്പെടാൻ സ്ത്രീയുടെ അളവുകോലിൽ ആദ്യത്തെ സ്ഥാനം അയാളുടെ വ്യക്തിത്വത്തിനാണ്. വ്യക്തിത്വം ഓകെയാണെങ്കിൽ പിന്നെ ബാക്കിയെല്ലാം ശരിയാകും എന്നാണ് ഭൂരിപക്ഷവും പറയുന്നത്. തങ്ങളെ നന്നായി പരിഗണിക്കുന്ന പുരുഷന്‍മാരെ എല്ലാ സ്ത്രീകളും ഇഷ്ടപ്പെടും. എന്നാല്‍ അമിതമായ നിയന്ത്രണങ്ങള്‍ വയ്ക്കുന്നവരെ തീരെ ഇഷ്ടമല്ല താനും. തമാശ പറയാനും ആസ്വദിക്കാനും കഴിവുള്ള പുരുഷന്മാരെ സ്ത്രീകള്‍ക്ക് വലിയ കാര്യമായിരിക്കും. എന്നും തമാശ പറയുന്ന പുരുഷന്മാര്‍ക്ക് എപ്പോഴും സന്തോഷവാന്മാരായിരിക്കാന്‍ കഴിയുമെന്നാണ് സ്ത്രീകള്‍ കരുതുന്നത്. അതുപോലെ തന്നെ തമാശകള്‍ ആസ്വദിച്ച് ചിരിക്കാനും നല്ല ഹ്യൂമര്‍ സെന്‍സുള്ളവര്‍ക്ക് സാധിക്കുമെന്നാണ് സ്ത്രീകള്‍ കരുതുന്നത്.കിടപ്പറയിലെ പ്രകടനത്തിനും അളവുകോലിൽ സ്ഥാനമുണ്ട്.

സ്ത്രീകളുടെ മനസിലിരുപ്പ് ഇങ്ങനെയാണെങ്കിൽ പുരുഷന്മാരുടെ മനസിലിരുപ്പ് അല്പം വ്യത്യസ്തമാണ്. കാലുകൾക്ക് നല്ല നീളമുള്ള സ്ത്രീകളെയാണ് കൂടുതൽ പുരുഷന്മാക്കും താൽപ്പര്യം. ഇത്തരത്തിലുള്ളവരിൽ ശരീര സൗന്ദര്യവും കിടപ്പറയിലെ പെർഫോമൻസും മറ്റുള്ളവരെക്കാൾ കൂടുതലായിരിക്കും എന്നാണ് പുരുഷന്മാർ കരുതുന്നത്.