ആദ്യത്തെ ചിത്രമാണ്, അവസാനത്തേത് ആകുമെന്ന് കരുതിയില്ല; ഷഹനയുടെ ചിത്രങ്ങൾ പങ്കുവച്ച് മുന്ന
മോഡലും നടിയുമായ ഷഹനയുടെ മരണവാർത്തയുടെ ഞെട്ടൽ ഇപ്പോഴും മാറിയിട്ടില്ല നടൻ മുന്നയ്‌ക്ക്. അവസാനമായി ഷഹന അഭിനയിച്ചത് തനിക്കൊപ്പമാണെന്നും മരണവാർത്ത വിശ്വസിക്കാൻ കഴിയുന്നില്ലെന്നുമാണ് മുന്ന സോഷ്യൽ മീഡിയയിൽ കുറിച്ചിരിക്കുന്നത്. ഇൻസ്റ്റഗ്രാമിലൂടെയാണ് ഷഹനയുടെ ചിത്രങ്ങൾ പങ്കുവച്ച് താരം കുറിപ്പെഴുതിയിരിക്കുന്നത്.
'നീ ഞങ്ങളെ വിട്ടുപോയി എന്നറിഞ്ഞപ്പോൾ ശരിക്കും ഞെട്ടി. ഞങ്ങൾ ഒന്നിച്ചെടുത്ത ആദ്യ ചിത്രം. പ്രതീക്ഷയുള്ള നടിയാണ്. പ്രിയപ്പെട്ടവൾക്കൊപ്പം അഭിനയിച്ചപ്പോഴുണ്ടായത് നല്ല ഓർമകളാണ്. നിന്നെ വളരെയധികം മിസ് ചെയ്യും. വളരെ സങ്കടകരമാണ്. കുടുംബത്തിന് എന്റെ പ്രാർത്ഥനകൾ...' എന്നാണ് ചിത്രങ്ങൾ പങ്കുവച്ച് മുന്ന ആദ്യം കുറിപ്പിട്ടത്.
'ഇത് ഞങ്ങൾ ഒരുമിച്ചുള്ള അവസാന ചിത്രങ്ങളായിരിക്കുമെന്ന് കരുതിയിരുന്നില്ല. ഷൂട്ടിന്റെ അവസാന ദിവസം എടുത്തതാണ്. സത്യം ഉടൻ പറത്തു വരണം. ഞങ്ങളെയെല്ലാവരെയും വിട്ടു നീ പോയെന്ന് വിശ്വസിക്കാനാകുന്നില്ല. വളരെ ചെറുപ്പമാണ്. പറയാൻ വാക്കുകളില്ല.' എന്നാണ് രണ്ടാമത്തെ പോസ്റ്റിൽ താരം കുറിച്ചിരിക്കുന്നത്.