അന്ന് നായിക, വിക്രം സന്തോഷം തരുന്നെന്ന് ലിസി

Saturday 14 May 2022 7:12 AM IST

ക​മ​ൽ​ഹാ​സ​ൻ​ ​നാ​യ​ക​നാ​വു​ന്ന​ ​വി​ക്രം​ ​എ​ന്ന​ ​ചി​ത്ര​ത്തി​നു​ ​ആ​ശം​സ​ ​നേ​ർ​ന്നു​ ​ന​ടി​ ​ലി​സി.​ 1986​ൽ​ ​ഇ​തേ​ ​പേ​രി​ൽ​ ​പു​റ​ത്തി​റ​ങ്ങി​യ​ ​വി​ക്രം​ ​എ​ന്ന​ ​ചി​ത്ര​ത്തി​ൽ​ ​ലി​സി​ ​ക​മ​ൽ​ഹാ​സ​ന്റെ​ ​നാ​യി​ക​യാ​യി​ ​അ​ഭി​ന​യി​ച്ചു.​ .​അം​ബി​ക​ ,​ഡിം​പി​ൾ​ ​ക​പാ​ഡി​യ​ ​എ​ന്നി​വ​രാ​യി​രു​ന്നു​ ​മ​റ്റു​ ​നാ​യി​ക​മാ​ർ.​ ​വി​ക്രം​ ​സി​നി​മ​യി​ൽ​ ​ക​മ​ൽ​ഹാ​സ​നൊ​പ്പ​മു​ള്ള​ ​ചി​ത്ര​​വും​ ​ക​മ​ൽ​ഹാ​സ​നൊ​പ്പം​ ​പു​തി​യ​ ​ചി​ത്ര​വും​ ​ലി​സി​ ​സ​മൂ​ഹ​മാ​ദ്ധ്യ​മ​ത്തി​ൽ​ ​പ​ങ്കു​വ​ച്ചു.​ ​പു​തി​യ​ ​വി​ക്ര​ത്തി​ൽ​ ​വേ​ഷം​ ​ല​ഭി​ച്ചി​ല്ലെ​ങ്കി​ലും​ ​താ​ൻ​ ​സ​ന്തോ​ഷ​വ​തി​യാ​ണ്.​ ​കാ​ര​ണം​ ​ത​ന്റെ​ ​സ്റ്റു​ഡി​യോ​യി​ലാ​ണ് ​ചി​ത്ര​ത്തി​ന്റെ​ ​ഡ​ബ്ബിം​ഗ് ​ജോ​ലി​ക​ൾ​ ​ന​ട​ന്ന​ത്.​രാ​ജ​സ്ഥാ​നാ​ലാ​യി​രു​ന്നു​ ​വി​ക്ര​ത്തി​ന്റെ​ ​ചി​ത്രീ​ക​ര​ണം.​ ​ഒ​രു​ ​ജെ​യിം​സ് ​ബോ​ണ്ട് ​സി​നി​മ​യു​ടെ​ ​ഒ​രി​ക്ക​ലും​ ​മ​റ​ക്കാ​ത്ത​ ​സു​ന്ദ​ര​മാ​യ​ ​ഒാ​ർ​മ്മ​ ​ത​ന്നു.​ ​പു​തി​യ​ ​വി​ക്ര​വും​ ​പ​ഴ​യ​ ​വി​ക്ര​വും​ ​ത​മ്മി​ൽ​ ​ഒ​രു​ ​ബ​ന്ധ​വു​മി​ല്ല.​ ​എ​ന്റെ​ ​സ​ന്തോ​ഷം​ ​കേ​ക്ക് ​മു​റി​ച്ച് ​വി​ക്രം​ ​ടീ​മി​നൊ​പ്പം​ ​ആ​ഘോ​ഷി​ച്ച​ ​സ​ന്തോ​ഷ​വും​ ​ലി​സി​ ​പ​ങ്കു​വ​ച്ചു.