ബോട്ട് മറിഞ്ഞ് 11 മരണം

Saturday 14 May 2022 3:04 AM IST

സാൻ ഹ്വാൻ : പോർട്ടോ റീകോയ്ക്ക് സമീപം ജനവാസമില്ലാത്ത ഡെസെകിയോ ദ്വീപിന് വടക്ക് ബോട്ട് മറിഞ്ഞ് 11 പേർ മരിച്ചു. 38 പേരെ രക്ഷിച്ചു. രക്ഷപ്പെട്ടവർ ഹെയ്ത്തി, ഡൊമിനിക്കൻ റിപ്പബ്ലിക്ക് എന്നിവിടങ്ങളിൽ നിന്നുള്ള കുടിയേറ്റക്കാരാണെന്ന് സംശയിക്കുന്നതായി യു.എസ് കോസ്റ്റ് ഗാർഡ് അറിയിച്ചു. ഇവരെ പോർട്ടോ റീകോയിലേക്ക് മാറ്റിയിട്ടുണ്ട്. എട്ട് പേർ ആശുപത്രിയിൽ ചികിത്സയിലാണ്. മരിച്ചവരെ തിരിച്ചറിഞ്ഞിട്ടില്ല.

Advertisement
Advertisement