പഞ്ചാബ് മുൻ കോൺഗ്രസ് അദ്ധ്യക്ഷൻ പാർട്ടി വിട്ടു
Sunday 15 May 2022 2:10 AM IST
അമൃത്സർ: പഞ്ചാബ് മുൻ കോൺഗ്രസ് അദ്ധ്യക്ഷൻ സുനിൽ ഝാക്കർ പാർട്ടി വിട്ടു. രണ്ട് വർഷത്തേക്ക് സസ്പെൻഡ് ചെയ്തതിനു പിന്നാലെയാണിത്. ഫേസ്ബുക്ക് ലൈവിലൂടെയാണ് പാർട്ടി വിടുന്ന കാര്യം പ്രഖ്യാപിച്ചത്. ശനിയാഴ്ച പ്രഖ്യാപനം നടത്തുമെന്ന് അദ്ദേഹം നേരത്തേ അറിയിച്ചിരുന്നു.
പഞ്ചാബ് മുൻ മുഖ്യമന്ത്രി ചരൺജിത് സിംഗ് ഛന്നിക്കെതിരെ പരസ്യ പ്രസ്താവന നടത്തിയതിനാണ് മുൻ പി.സി.സി പ്രസിഡന്റായ ഝാക്കറിനെ കോൺഗ്രസ് 2 വർഷത്തേക്കു സസ്പെൻഡ് ചെയ്തത്.