ഉഷ്ണത്തിൽ വലഞ്ഞ് ഉത്തരേന്ത്യ ചില്ലായി ബംഗളൂരു

Sunday 15 May 2022 1:45 AM IST

ന്യൂ​ഡ​ൽ​ഹി​:​രാ​ജ്യ​ ​ത​ല​സ്ഥാ​ന​ത്ത് ​ഉ​ഷ്ണ​ ​ത​രം​ഗം​ ​ശ​ക്ത​മാ​കു​മെ​ന്ന് ​കാ​ലാ​വ​സ്ഥ​ ​കേ​ന്ദ്ര​ത്തി​ന്റെ​ ​മു​ന്ന​റി​യി​പ്പ്.​ ​ഉ​യ​ർ​ന്ന​ ​താ​പ​നി​ല​ 47​ ​ക​ട​ക്കു​മെ​ന്നാ​ണ് ​കാ​ലാ​വ​സ്ഥ​ ​കേ​ന്ദ്രം​ ​അ​റി​യി​ച്ച​ത്.​ഈ​ ​സാ​ഹ​ച​ര്യ​ത്തി​ൽ​ ​ന​ഗ​ര​ത്തി​ൽ​ ​ഓ​റ​ഞ്ച് ​അ​ല​ർ​ട്ട് ​പ്ര​ഖ്യാ​പി​ച്ചു.​ ​ഇ​ന്ന് ​ചൂ​ട് ​കൂ​ടു​ത​ൽ​ ​ശ​ക്ത​മാ​കു​മെ​ന്നും​ ​മു​ന്ന​റി​യി​പ്പു​ണ്ട്.​ ​ഈ​ ​വ​ർ​ഷം​ ​ഉ​ണ്ടാ​കു​ന്ന​ ​അ​ഞ്ചാ​മ​ത്തെ​ ​ഉ​ഷ്ണ​ ​ത​രം​ഗ​മാ​ണി​ത്.​ ​മാ​ർ​ച്ചി​ൽ​ ​ഒ​ന്നും​ ​ഏ​പ്രി​ലി​ൽ​ ​മൂ​ന്ന് ​ത​വ​ണ​യും​ ​ഉ​ഷ്ണ​ ​ത​രം​ഗ​മു​ണ്ടാ​യി.​ ​ഇ​ന്ത്യ​ൻ​ ​കാ​ലാ​വ​സ്ഥ​ ​വ​കു​പ്പി​ന്റെ​ ​മു​ന്ന​റി​യി​പ്പ​നു​സ​രി​ച്ച് ​സാ​ധാ​ര​ണ​ ​നി​ല​യി​ൽ​ ​നി​ന്നു​ള്ള​ ​വ്യ​തി​യാ​നം​ 6.4​ ​നോ​ട്ടി​ൽ​ ​കൂ​ടു​ത​ലാ​ണെ​ങ്കി​ൽ​ ​ക​ടു​ത്ത​ ​ഉ​ഷ്ണ​ ​ത​രം​ഗ​മാ​ണെ​ന്ന് ​പ്ര​ഖ്യാ​പി​ക്കും.​ ​കു​റ​ച്ച് ​ദി​വ​സ​ത്തെ​ ​ഇ​ട​വേ​ള​ക്ക് ​ശേ​ഷ​മാ​ണ് ​ഡ​ൽ​ഹി​ ​വീ​ണ്ടും​ ​ക​ടു​ത്ത​ ​ചൂ​ടി​ലേ​ക്ക് ​നീ​ങ്ങു​ന്ന​ത്.​ ​ഇ​ന്ന് ​ചൂ​ട് ​കൂ​ടു​ത​ൽ​ ​ശ​ക്ക​മാ​കു​മെ​ന്നാ​ണ് ​മു​ന്ന​റി​യി​പ്പ്.
ക​ഴി​ഞ്ഞ​ 72​ ​വ​ർ​ഷ​ത്തി​നി​ടെ​ ​ഏ​റ്റ​വും​ ​വ​ലി​യ​ ​ചൂ​ട​നു​ഭ​വ​പ്പെ​ട്ട​ത് ​ഏ​പ്രി​ലി​ലാ​ണ്.​ ​ചൂ​ട് ​ശ​ക്ത​മാ​യ​തി​നെ​ ​തു​ട​ർ​ന്ന് ​സ്കൂ​ളു​ക​ളി​ൽ​ ​ക്ലാ​സ് ​സ​മ​യം​ ​പു​ന​:​ക്ര​മീ​ക​രി​ച്ച് ​സ​ർ​ക്കാ​ർ​ ​ഉ​ത്ത​ര​വ് ​ഇ​റ​ങ്ങി​യി​രു​ന്നു.​ ​സ്വ​കാ​ര്യ​ ​സ്കൂ​ളു​ക​ൾ​ ​ഈ​ ​മാ​സം​ ​അ​വ​സാ​ന​ത്തോ​ടെ​ ​അ​വ​ധി​ ​ന​ൽ​കും.​ ​സ​ർ​ക്കാ​ർ​ ​സ്കു​ളു​ക​ളി​ൽ​ ​ജൂ​ൺ​ 15​ ​വ​രെ​ ​ക്ലാ​സു​ക​ൾ​ ​തു​ട​രാ​നാ​ണ് ​സ​ർ​ക്കാ​ർ​ ​നി​ർ​ദേ​ശം.​ ​ചൂ​ട് ​ക​ടു​ത്ത​തോ​ടെ​ ​പാ​ഠ്യ,​ ​പാ​ഠ്യേ​ത​ര​ ​വി​ഷ​യ​ങ്ങ​ളി​ൽ​ ​ഇ​ള​വ് ​അ​നു​വ​ദി​ക്കാ​ൻ​ ​കേ​ന്ദ്ര​ ​മ​ന്ത്രാ​ല​യം​ ​നി​ർ​ദേ​ശം​ ​ന​ൽ​കി.​ ​യൂ​ണി​ഫോ​മി​ന്റെ​ ​കാ​ര്യ​ത്തി​ല​ട​ക്കം​ ​വി​ട്ട്വീ​ഴ്ച​ ​അ​നു​വ​ദി​ച്ച് ​കേ​ന്ദ്ര​ ​സ​ർ​ക്കാ​ർ​ ​മാ​ർ​ഗ്ഗ​രേ​ഖ​ ​പു​റ​ത്തി​റ​ക്കി​യി​രു​ന്നു

 ഉഷ്ണത്തിൽ വലഞ്ഞ് ഉത്തരേന്ത്യ
ചില്ലായി ബംഗളൂരു

ചൂടിൽ വലയുകയാണ് ഉത്തരേന്ത്യ. ഡൽഹി,​ പഞ്ചാബ്,​ ഹരിയാന എന്നീ പ്രദേശങ്ങളിടക്കം കടുത്ത ചൂടാണ് അനുഭവപ്പെടുന്നത്. എന്നാൽ ദക്ഷിണേന്ത്യൻ സംസ്ഥാനമായ ബംഗളൂരിവിലാകട്ടെ 2012ന് ശേഷമുള്ള ഏറ്റവും തണുത്ത കാലാവസ്ഥയാണുള്ളത്. ബുധനാഴ്ച നഗരത്തിലെ താപനില 23 ഡിഗ്രി സെൽഷ്യസ് ആയിരുന്നു. സാധാരണ താപനിലയേക്കാൾ 11 ഡിഗ്രി സെൽഷ്യസ് കുറവായിരുന്നു ഇത്. ഷിംല(ഹിമാചൽ പ്രദേശ്), മുസ്സൂറി(ഉത്തരാഖണ്ഡ്) തുടങ്ങിയ ഹിൽ സ്‌റ്റേഷനുകളിലേക്കാൾ താഴ്ന്ന താപനിലയാണ് ബംഗളൂരുവിലിപ്പോൾ. ബംഗളൂരുവിലെ താപനില താഴാൻ കാരണം അസാനി ചുഴലിക്കാറ്റാണെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണകേന്ദ്രം സ്ഥിരീകരിച്ചിട്ടുണ്ട്.  ബംഗളൂരുവിന്റെ ചരിത്രത്തിൽ മേയിൽ ഏറ്റവും കൂടുതൽ തണുപ്പ് അനുഭവപ്പെട്ടത് 1972 മേയ് 14നാണ്. 22.2 ഡിഗ്രി സെൽഷ്യസായിരുന്നു കൂടിയ താപനില  2021 മേയിൽ ഏറ്റവും കുറവ് താപനില 20.4 ഡിഗ്രി സെൽഷ്യസ്  2020ൽ 20.2 ഡിഗ്രി സെൽഷ്യസുമായിരുന്നു.

Advertisement
Advertisement