മിനി ലോറി നിയന്ത്രണം വിട്ട് കടകളിൽ പാഞ്ഞുകയറി : രണ്ടു പേർക്ക് പരിക്ക്

Saturday 14 May 2022 9:54 PM IST
ചമ്പാട് ലോറി കടയിലേക്ക് പാഞ്ഞുകയറിയ നിലയിൽ

അഞ്ചരക്കണ്ടി:ചാമ്പാട് മിനി ലോറി നിയന്ത്രണം വിട്ട് കടകളിൽ പാഞ്ഞുകയറി ഡ്രൈവർക്കും ക്ലിനർക്കും പരുക്കേറ്റു. ഇന്നലെ പുലർച്ചെ നാലിന് അഞ്ചരക്കണ്ടി മമ്പറം റോഡിലെ ചാമ്പാടാണ് അപകടം ഉണ്ടായത്.
തലശേരി ഭാഗത്ത് നിന്നും അഞ്ചരക്കണ്ടി ഭാഗത്തേക്ക് പോകുകയായിരുന്ന മിനി ലോറി നിയന്ത്രണം വിട്ട് കടകളിലേക്ക് പാഞ്ഞുകയറുകയായിരുന്നു. ഡിവൈഎഫ്‌ഐ പ്രവർത്തകർ സ്ഥാപിച്ച ബസ്സ് ഷെൽട്ടറിലും ഗ്രാമോദ്ധാരണ വായനശാലയിലും ഇടിച്ചശേഷമാണ് ലോറി കടകളിലേക്ക് പാഞ്ഞുകയറിയത്.
ബാലന്റെ ഉടമസ്ഥതയിലുള്ള ചായക്കടക്കും സന്തോഷിന്റെ സ്റ്റേഷനറിക്കടക്കും മീൻ മാർക്കറ്റിനും നാശനഷ്ടം സംഭവിച്ചിട്ടുണ്ട്. അപകടത്തിൽ ലോറിയുടെ ഡ്രൈവർ സുധാകരൻ, നികേഷ് എന്നിവർക്ക് പരിക്കേറ്റു.ഇരുവരും വടകര സ്വദേശികളാണ്. കൂത്തുപറമ്പ് പൊലീസ് സ്ഥലത്തെത്തി അന്വേഷണം നടത്തി

Advertisement
Advertisement