വിലക്കയറ്റം നിയന്ത്രിക്കാതെ വേദാന്തം ചൊല്ലുന്നു: അഡ്വ. സുബോധൻ

Sunday 15 May 2022 1:30 AM IST

പൂവാർ: ഇന്ധന- ഗ്യാസ് - നിത്യോപയോഗ സാധന കൊള്ള വില വർദ്ധനയിലൂടെ വറുതിയിൽ പ്പെട്ട കേരള ജനതയെ രക്ഷിക്കാൻ ഒരു നടപടിയും സ്വീകരിക്കാതെ ,വോട്ടിനായി. വേദമോതുന്ന സർക്കാർ ശ്രമം വെറും വഞ്ചനയാണെന്ന് കെ.പി.സി.സി സെക്രട്ടറി അഡ്വ.ജി സുബോധൻ .ജനങ്ങളുടെ മുമ്പിൽ പരാജയപ്പെട്ടവർ ഇനിയും വോട്ട് ആവശ്യപ്പെട്ട് അവരുടെ പൗരാവകാശം പോലും ചൂഷണം ചെയ്യാൻ നടത്തുന്ന ശ്രമം കിരാതവും വിരോധാഭാസവുമാണെന്ന് അദ്ദേഹം പറഞ്ഞു. പൂവാർ പഞ്ചായത്ത് ഉപതിരഞ്ഞെടുപ്പിൽ അരശുംമൂട്ടിൽ മത്സരിക്കുന്ന യു.ഡി.എഫ് സ്ഥാനാർത്ഥി വി.എസ്.ഷിനുവിന്റെ പദയാത്ര അരുമാനൂർ ക്ഷേത്രം ജംഗ്‌ഷനിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.എൻ.ആർ.സോമൻ അദ്ധ്യക്ഷനായി. പി.കെ.സാംദേവ്, വിൻസെന്റ് ഡി.പോൾ, സി.കെ.വത്സലകുമാർ, സി.എസ്. ലെനിൻ, മാരായമുട്ടം സുരേഷ്, ആഗ്‌നസ് റാണി,വിനോദ് സെൻ, വെങ്ങാനൂർ ശ്രീകുമാർ ,കാഞ്ഞിരംകുളം ശിവകുമാർ ,മുരുകൻ എന്നിവർ സംസാരിച്ചു.

Advertisement
Advertisement