വന്നു,​ മൂന്നാം തലമുറ റേഞ്ച് റോവർ സ്പോർട്ട്

Monday 16 May 2022 3:02 AM IST

കൊച്ചി: മൂന്നാം തലമുറ റേഞ്ച് റോവർ സ്‌പോർട്ട് എസ്.യു.വി പുറത്തിറക്കി ലാൻഡ് റോവർ. വാഹനത്തിന്റെ ഇന്ത്യൻ പതിപ്പിന് പ്രാരംഭ എക്‌സ്‌ഷോറൂം വില 1.64 കോടി രൂപയാണ്. എസ്.ഇ.,​ എച്ച്.എസ്.ഇ.,​ ഓട്ടോബയോഗ്രഫി,​ ഫസ്‌റ്റ് എഡിഷൻ വേരിയന്റുകളാണുള്ളത്.
വില്പനയ്ക്ക് നവംബറിൽ തുടക്കമാകും. വിദേശവിപണികളിൽ പി.എച്ച്.ഇ.വി.,​ വി8 എൻജിൻ പതിപ്പുകളിൽ പുതുതലമുറ റേഞ്ച് റോവർ സ്പോർട്ട് ലഭിക്കുമെങ്കിലും ഇന്ത്യയിൽ അവതരിപ്പിച്ചത് ആറ് സിലിണ്ടർ,​ 3.0 ലിറ്റർ,​ ടർബോ ചാർജ്ഡ് ഡീസൽ എൻജിനാണ്.
2.996 സി.സി.,​ 6-സിലിണ്ടർ പെട്രോൾ മോഡലും ഉടനെത്തുമെന്ന് കമ്പനി വ്യക്തമാക്കിയിട്ടുണ്ട്. ഇലക്‌ട്രിക് മോട്ടോറും ചേരുന്ന ഹൈബ്രിഡ് പതിപ്പായേക്കും ഇത്. വിലയടക്കമുള്ള വിശദാംശങ്ങൾ വൈകാതെ ലാൻഡ് റോവർ പുറത്തുവിടും. ഡിജിറ്റൽ എൽ.ഇ.ഡി ഹെഡ്‌ലൈറ്റുകൾ,​ ഒപ്പം ഇമേജ് പ്രൊജക്‌ഷൻ,​ മെമ്മറി പ്ളസ് അപ്രോച്ച് ലൈറ്റ്‌സ് ഫംഗ്‌ഷനോട് കൂടിയ ഹീറ്റഡ് ഔട്ട്‌സൈഡ് റിയർവ്യൂ മിററുകൾ,​ ഡ്രൈവർ ഒൺലി ഓട്ടോ ഡിമ്മിംഗ്,​ ക്ളിയർസൈറ്റ് ഇൻസൈഡ് റിയർവ്യൂ മിറർ,​ സെമി അനിലീൻ ലെതർ സീറ്റുകൾ,​ മെറിഡിയൻ 3ഡി സൗണ്ട് സി‌സ്റ്റം,​ മദ്ധ്യത്തിൽ വലിയ ഇൻഫർമേഷൻ സ്ക്രീൻ എന്നിങ്ങനെ ധാരാളം പുത്തൻ ഫീച്ചറുകൾ കാണാം.
സമ്പൂർണ ഡിജിറ്റൽ ഡ്രൈവർ ഡിസ്‌പ്ളേ,​ ഹെഡ്-അപ്പ് ഡിസ്‌പ്ളേ,​ ഡ്രൈവർ അസിസ്‌റ്റ് പാക്ക്,​ സറൗണ്ട് വ്യൂ കാമറ സംവിധാനം എന്നിങ്ങനെയും ഫീച്ചറുകളാണ് ആഡംബര സമ്പന്നമാണ് പുത്തൻ റേഞ്ച് റോവർ സ്പോർട്ട്. ഹീറ്റഡ്-വെന്റിലേറ്റഡ് സീറ്റുകൾ,​ അഡാപ്‌ടീവ് ക്രൂസ് കൺട്രോൾ തുടങ്ങിയ മികവുകളും കാണാം.

Advertisement
Advertisement