കള്ളന്മാർക്ക് അധികാരം നല്കുന്നതിലും നല്ലത് അണുബോംബ് ഇടുന്നത് : ഇമ്രാൻ ഖാൻ

Monday 16 May 2022 2:44 AM IST

ഇസ്ലാമാബാദ് : കള്ളന്മാർക്ക് അധികാരം കൈമാറുന്നതിനേക്കാൾ നല്ലത് പാകിസ്ഥാനിൽ അണുബോംബിടുന്നതാണെന്ന വിവാദ പ്രസ്താവനയുമായി മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ. ബനിഗാലയിലെ വസതിയിൽ മാദ്ധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. 'കള്ളൻമാരെ' രാജ്യത്തിനു മേൽ അടിച്ചേൽപ്പിക്കുന്നത് ഞെട്ടലോടെയാണ് കണ്ടത്.ഇതിലും ഭേദം അണുബോംബ് വർഷിച്ച് എല്ലാം നശിപ്പിക്കുന്നതാണ്. ഇമ്രാൻ പറഞ്ഞു.

മുൻ ഭരണാധികരികളുടെ വലിയ അഴിമതികൾ അറിഞ്ഞിരുന്നുവെങ്കിലും അത് അന്വേഷിച്ച് സമയം കളയാതെ സ്വന്തം സർക്കാറിന്റെ പ്രകടനത്തിൽ ശ്രദ്ധ പതിപ്പിക്കാനാണ് താൻ ശ്രമിച്ചതെന്ന് ഇമ്രാൻ കൂട്ടിച്ചേർത്തു.അധികാരത്തിലെത്തിയ കള്ളന്മാർ എല്ലാ ഭരണകൂട സ്ഥാപനങ്ങളെയും നീതിന്യായ വ്യവസ്ഥയെയും തകർത്തു. ഈ കുറ്റവാളികളുടെ കേസുകൾ ഏത് സർക്കാർ ഉദ്യോഗസ്ഥനാണ് അന്വേഷിക്കുക എന്നും അദ്ദേഹം ചോദിച്ചു. അതേസമയം, സർക്കാർ സ്ഥാപനങ്ങളെ ലക്ഷ്യമിട്ടുള്ള പ്രസംഗങ്ങളിലൂടെ പാകിസ്ഥാനിലെ ജനങ്ങളുടെ മനസിൽ ഖാൻ വിഷം കലർത്തുകയാണെന്ന് പ്രധാനമന്ത്രി ഷഹ്ബാസ് ഷെരീഫ് ആരോപിച്ചു.അന്നത്തെ പ്രതിപക്ഷവും ഇന്നത്തെ സർക്കാരും കള്ളന്മാരാണെന്ന് ഖാൻ ആവർത്തിച്ച് പറഞ്ഞതുകൊണ്ട് ജനത്തിന് തെറ്റിദ്ധാരണയുണ്ടാകില്ല. പുതിയ സർക്കാർ രൂപീകരണത്തിന് ശേഷമുള്ള ദേശീയ അസംബ്ലിയുടെ ആദ്യ സമ്മേളനത്തിൽ ഷെഹ്ബാസ് വ്യക്തമാക്കി. അതേ സമയം രാജ്യ തലസ്ഥാനത്തേക്ക് മെയ് 20ന് ലോംഗ് മാർച്ച് സംഘടിപ്പിക്കാൻ ഒരുങ്ങുകയാണ് ഇമ്രാന്റെ പാർട്ടിയായ പിടിഐ. ഈ മാർച്ചിനെ തടയാൻ സർക്കാറിന് ആകില്ലെന്നും

സ്വാതന്ത്ര്യം നേടാനും ഇറക്കുമതി ചെയ്ത പാവ സർക്കാരിനെതിരെ പ്രതിഷേധിക്കാനും രണ്ട് ദശലക്ഷത്തിലധികം ആളുകൾ ഇസ്ലാമാബാദിലെത്തുമെന്നുമാണ് ഖാന്റെ അവകാശ വാദം.

Advertisement
Advertisement