എ.എ.റഹിം ഡി.വൈ.എഫ്.ഐ അഖി​ലേന്ത്യ പ്രസിഡന്റ്

Monday 16 May 2022 12:40 AM IST

തിരുവനന്തപുരം: ഡി.വൈ.എഫ്.ഐ അഖി​ലേന്ത്യപ്രസിഡന്റായി എ. എ.റഹീം എം.പി​യെ കൊൽക്കൊത്തയിൽ നടന്ന ദേശീയ സമ്മേളനം തിരഞ്ഞെടുത്തു. ഹിമാഘ്‌ന രാജ് ഭട്ടാചാര്യയാണ് ജനറൽ സെക്രട്ടറി. അഖിലേന്ത്യാ പ്രസിഡന്റായിരുന്ന പി. എ. മുഹമ്മദ് റിയാസ് കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിച്ച് ജയിക്കുകയും മന്ത്രിയാവുകയും ചെയ്‌തപ്പോൾ റഹീമാണ് പ്രസിഡന്റായത്.

ഡി.വൈ.എഫ്‌. ഐ സംസ്ഥാന സെക്രട്ടറി വി.കെ. സനോജ് ജോയിന്റ്‌ സെക്രട്ടറിയായി​. മീനാക്ഷിമുഖർജി, നബ് അരുൺദേബ്, ജതിൻമൊഹന്തി എന്നി​വർ മറ്റുജോയിന്റ്‌സെക്രട്ടറിമാരാണ്. വി. ബാസേദ്, ധ്രുബ്‌ ജ്യോതിസാഹ, പലേഷ് ഭൗമിക്ക് (വൈസ് പ്രസിഡന്റുമാർ), സഞ്ജീവ്കുമാർ (ട്രഷറർ), ജഗദീഷ്‌ സിംഗ് ജഗ്ഗി, കുമുദ് ദേ ബർമ, ജെയ്‌ക് സി. തോമസ്, വെങ്കടേഷ്, ഫർസാന, ബികാസ് ത്സാ (കേന്ദ്രസെക്രട്ടറിയറ്റ് അംഗങ്ങൾ) എന്നിവരാണ് മറ്റുഭാരവാഹികൾ. കേരളത്തിൽ നിന്നും 10 പേർ കേന്ദ്രകമ്മിറ്റി അംഗങ്ങളായി. വി.കെ. സനോജ്, വി. വസീഫ്, അരുൺബാബു, ഡോ. ചിന്താ ജെറോം, ഗ്രീഷ്‌മാഅജയഘോഷ്, ആർ. ശ്യാമ, ഡോ. ഷിജുഖാൻ, എം. ഷാജർ, രാഹുൽ, എം. വിജിൻ എന്നിവർ കേന്ദ്രകമ്മിറ്റിയിലെത്തി.