ബംഗാളി നടി പല്ലവി ഡേ മരിച്ച നിലയിൽ

Monday 16 May 2022 3:29 AM IST

കൊൽക്കത്ത: ബംഗാളി ടെലിവിഷൻ നടി പല്ലവി ഡേയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. സുഹൃത്ത് സാഗ്‌നിക് ചക്രവർത്തിക്കൊപ്പം വാടകയ്ക്കു താമസിച്ചിരുന്ന ഫ്ലാ​റ്റിലാണ് മൃതദേഹം കണ്ടെത്തിയത്. സാഗ്‌നികാണ് മരണ വിവരം പൊലീസിൽ അറിയിച്ചത്.

ഇന്നലെ പുറത്തുപോയി തിരിച്ചെത്തിയപ്പോഴാണ് നടിയെ മരിച്ച നിലയിൽ കണ്ടതെന്ന് സാഗ്‌നിക് പൊലീസിനോട് പറഞ്ഞു. ആത്മഹത്യയെന്നാണ് പ്രാഥമിക നിഗമനമെന്നും പോസ്​റ്റ്‌മോർട്ടത്തിന് ശേഷമേ ഇതിൽ വ്യക്തത വരൂ എന്നും പൊലീസ് പറഞ്ഞു. അസ്വാഭാവിക മരണത്തിന് കേസെടുത്ത പൊലീസ് അന്വേഷണം ആരംഭിച്ചു.