ഇതാണ് ലോകത്തെ ഏറ്റവും പ്രായം കൂടിയ ടാറ്റൂ ആർട്ടിസ്റ്റ്; ഇന്നും ഈ നൂറ്റിയഞ്ചുകാരിയെ തിരക്കി ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് ആളുകളെത്താൻ ഒരു കാരണമുണ്ട്

Monday 16 May 2022 11:26 AM IST

ലോകത്തെ ഏറ്റവും പ്രായം കൂടിയ ടാറ്റൂ ആർട്ടിസ്റ്റ് ആരാണെന്നറിയാമോ? ഫിലിപ്പീൻസിലെ മരിയ ഓഗെ എന്നറിയപ്പെടുന്ന വാങ് ഓഡ് ഓടെ എന്ന മുത്തശ്ശിയാണ് ഏറ്റവും പ്രായം കൂടിയ ടാറ്റൂ ആർട്ടിസ്റ്റ്. പതിനഞ്ചാം വയസിൽ തുടങ്ങിയ പച്ചകുത്തൽ 105ാം വയസിലും അവർ തുടരുന്നു.


ജപ്പാനുമായുള്ള യുദ്ധത്തിൽ കൊല്ലപ്പെട്ട ഗോത്ര യോദ്ധാക്കൾക്ക് ആദരസൂചകമായാണ് മരിയ പച്ചകുത്തി തുടങ്ങിയത്. പിന്നീട് ഇത് അവരുടെ ഗോത്രസംസ്‌കാരത്തിന്റെ ഭാഗമാകുകയും ചെയ്തു. അവരുടെ കരവിരുതിൽ തെളിഞ്ഞ രൂപങ്ങളുടെ ഖ്യാതി ലോകമെമ്പാടും പരന്നു.

ഇന്നും ലോകത്തിന്റെ നാനാഭാഗത്തുനിന്നുള്ള നിരവധിപേരാണ് മുത്തശ്ശിയുടെ അടുത്തെത്തുന്നത്. ഈ പുരാതന കലാകാരിയുടെ സാന്നിദ്ധ്യം കലിംഗ എന്ന ഗ്രാമത്തെ ഒരു ടൂറിസ്റ്റ് കേന്ദ്രമായി മാറ്റി. ഈ നാടിന്റെ ഏറ്റവും വലിയ വരുമാന മാർഗം ടൂറിസത്തിൽ നിന്ന് ലഭിക്കുന്ന ലാഭം തന്നെ.


ഒരിക്കൽ പച്ചകുത്തിയാൽ ജീവിതാവസാനം വരെ അത് ഒപ്പമുണ്ടാകും. മരണാനന്തരം ശരീരത്തിലെ എല്ലാ ആഭരണങ്ങളും അഴിച്ചുകളഞ്ഞാലും ടാറ്റൂ ശേഷിക്കും. ഇതാണ് തനിക്ക് കിട്ടുന്ന ഏറ്റവും വലിയ ബഹുമതിയെന്ന് മുത്തശ്ശി പറയുന്നു. ഇപ്പോൾ കണ്ണിന് കാഴ്ച കുറഞ്ഞു തുടങ്ങി. അതിനാൽത്തന്നെ എത്രനാൾ പച്ചകുത്താൻ പറ്റുമെന്ന് അറിയില്ലെന്നും അവർ വ്യക്തമാക്കി.

Advertisement
Advertisement