അമ്പരപ്പിച്ച് വീണ്ടും പ്രണവ്; അനായാസമായി സ്ലാക് ലൈൻ വാക്ക് നടത്തി താരം; വീഡിയോ
Monday 16 May 2022 5:24 PM IST
വല്ലപ്പോഴും മാത്രം സോഷ്യൽ മീഡിയയിൽ പോസ്റ്റിടുന്ന ആളാണ് പ്രണവ് മോഹൻലാൽ. വീഡിയോ ആയാലും ചിത്രങ്ങളായാലും പ്രണവ് പങ്കിടുന്ന ഓരോന്നും വളരെ വേഗത്തിലാണ് വൈറലാകുന്നത്. സാഹസികത ഏറെ ഇഷ്ടപ്പെടുന്ന താരം ഹിമാലയത്തിലേക്കുള്ള യാത്രയും പാറക്കെട്ടിൽ വലിഞ്ഞു കയറുന്നതുമെല്ലാം ഇടയ്‌ക്ക് ആരാധകരുമായി പങ്കുവച്ചിരുന്നു.
ഇപ്പോഴിതാ താരം സ്ലാക് ലൈൻ വാക്ക് നടത്തുന്ന വീഡിയോയാണ് താരം പോസ്റ്റ് ചെയ്തിരിക്കുന്നത്. വെറും 49 സെക്കന്റ് ദൈർഘ്യമുള്ള വീഡിയോയിൽ സ്ലാക് ലൈനിലൂടെ അനായാസമായി നടന്നു നീങ്ങുന്ന പ്രണവിനെ കാണാം. സ്ലാക് ലൈനിലൂടെ കൈ വിട്ട് ബാലൻസ് ചെയ്യുന്ന പ്രണവിനെ അഭിനന്ദിക്കുന്ന കമന്റുകളാണ് ഏറെയും.