അമ്പരപ്പിക്കുന്ന വിക്രം ട്രെയ്‌ലർ

Tuesday 17 May 2022 6:44 AM IST

കമൽഹാസൻ - വിജയ് സേതുപതി, ഫഹദ് ഫാസിൽ എന്നിവരെ കേന്ദ്ര കഥാപാത്രമാക്കി ലോകേഷ് കനകരാജ് സംവിധാനം ചെയ്ത വിക്രം ട്രെയ്‌ലർ ഏറ്റെടുത്ത് ആരാധകർ. കമൽഹാസനും വിജയ് സേതുപതിക്കും ഫഹദ് ഫാസിലിനുമൊപ്പം അമ്പരപ്പിക്കുന്ന പ്രകടനംചെമ്പൻ വിനോദ് ജോസും നരേനും ട്രെയിലറിൽ നടത്തുന്നു. അതിഥി താരമായി എത്തുന്ന സൂര്യയെ ട്രെയിലറിന്റെ പത്താമത്തെ സെക്കൻഡിൽ ചെറിയതായി കാണാം. കാളിദാസ് ജയറാം ട്രെയിലറിൽ പ്രത്യക്ഷപ്പെടുന്നില്ല. കൈതിക്കും മാസ്‌റ്ററിനു ശേഷം ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന ബിഗ് ബഡ്‌ജറ്റ് ചിത്രമായ വിക്രം ജൂൺ 3ന് തിയേറ്ററുകളിൽ എത്തും. പി.ആർ. ഒ പ്രതീഷ് ശേഖർ.