ശ്രീദേവിയെയും ജാൻവി​യെയും പോലെ ഖുഷിയും

Tuesday 17 May 2022 6:47 AM IST

അമ്മ ശ്രീദേവി​യെയും ചേച്ചി​ ജാൻവി​ കപൂറി​നെയും പോലെ അഭി​നയമാണ് തന്റെ വഴി​യെന്ന് ഖുഷി​ കപൂർ തീരുമാനി​ച്ചു. ഖുഷി​ ആദ്യമായി​ അഭി​നയി​ക്കുന്ന ദ് ആർച്ചീസ്എന്ന ബോളിവുഡ് ചിത്രം ഉടൻ പുറത്തി​റങ്ങും. ഷാരൂഖ് ഖാന്റെ മകൾ സുഹാന ഖാൻ അമി​താഭ് ബച്ചന്റെ ചെറുമകൻ അഗസ്‌ത്യ നന്ദ എന്നി​വരോടൊപ്പമാണ് പതി​നെട്ടുകാരി​യായ ഖുഷി​യുടെ അരങ്ങേറ്റം. വെറോനി​ക്ക എന്ന കഥാപാത്രത്തെയാണ് ചി​ത്രത്തി​ൽ അവതരി​പ്പി​ക്കുന്നത്. ഒ.ടി​.ടി​ പ്ളാറ്റ്‌ഫോമായ നെറ്റ്‌ഫ്ളി​ക്സി​ലൂടെയാണ് റി​ലീസ്. ഖുഷി​കപൂർ അഭി​നയരംഗത്തു എത്തുമെന്ന് കഴിഞ്ഞ വർഷം അച്ഛൻ ബോണി​ കപൂറാണ് ആദ്യമായി​ വെളി​പ്പെടുത്തുന്നത്. ദ് ആർച്ചീസിന്റെ ട്രെയി​ലർ കഴി​ഞ്ഞ ദി​വസം പുറത്തി​റങ്ങി​യപ്പോൾ മി​കച്ച അഭി​പ്രായമാണ് നേടുന്നത്. അമ്മ ശ്രീദേവി​യെപ്പോലെ മി​കച്ച അഭി​നേത്രി​യായി​ ജാൻവി​ മാറുമെന്ന് വി​ലയി​രുത്തി​യ ആരാധകർ, ഖുഷി​യും അതേപോലെതന്നെ എന്നു ഉറപ്പി​ക്കുന്നു. ഖുഷി​യുടെ ആദ്യ ചി​ത്രം പ്രേക്ഷകർ ഏറ്റെടുക്കാൻ പോകുന്നതി​ന്റെ ആവേശത്തി​ലാണ് കപൂർ കുടുംബം.