മലയാളത്തി​ൽ വീണ്ടും അഭി​നയി​ക്കണമെന്ന് പ്രി​യാൽ

Tuesday 17 May 2022 6:51 AM IST

അനാർക്കലി​ എന്ന പൃഥ്വി​രാജ് ചി​ത്രത്തി​ൽ മാത്രമേ മലയാളത്തി​ൽ പ്രി​യാൽ ഗോർ എന്ന മുംബയ്‌ക്കാരി​ അഭി​നയി​ച്ചി​ട്ടുള്ളൂ. നാദി​റ ഇമാം എന്ന കഥാപാത്രമായി​ പ്രേക്ഷകരുടെ മനസ് കീഴടക്കി​യാണ് പ്രി​യാൽ മടങ്ങി​യത്. മലയാളത്തി​ൽ ഇനി​യും അഭി​നയി​ക്കണമെന്നാഗ്രഹം വെളി​പ്പെടുത്തി​യി​രി​ക്കുകയാണ് പ്രി​യാൽ. വൈകാതെ അതു സംഭവിക്കുമെന്നും പ്രതീക്ഷിക്കുന്നു. ജസ്‌റ്റ് യു ആൻഡ് മീ എന്ന പഞ്ചാബി​ ചി​ത്രത്തി​ലൂടെയാണ് അരങ്ങേറ്റം. കഴി​ഞ്ഞ വർഷം ബന്ധനം എന്ന ചി​ത്രത്തി​ലൂടെ പ്രി​യാൽ ബോളി​വുഡ് അരങ്ങേറ്റവും നടത്തി​. തെലുങ്കി​ൽ രണ്ടു ചി​ത്രങ്ങൾ വേഷമി​ട്ട പ്രിയാൽ സമൂഹമ മാദ്ധ്യമങ്ങളിൽ പങ്കുവയ്ക്കുന്ന ചിത്രങ്ങളെല്ലാം ഗ്ലാമർ നിറഞ്ഞതാണ്.തന്റെ ഒരോ വിശേഷങ്ങളും ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്.

Advertisement
Advertisement