കേന്ദ്രമന്ത്രി വി.മുരളീധരൻ അമേരിക്കയിലേക്ക്

Tuesday 17 May 2022 12:25 AM IST

ന്യൂഡൽഹി: ന്യൂയോർക്കിൽ ഐക്യരാഷ്ട്രസഭ ജനറൽ അസംബ്ലിയുടെ ആഭിമുഖ്യത്തിൽ നടക്കുന്ന പ്രഥമ ഇന്റർനാഷണൽ മൈഗ്രേഷൻ റിവ്യൂ ഫോറത്തിന്റെ (ഐ.എം.ആർ.എഫ്) ഇന്ത്യൻ പ്രതിനിധി സംഘത്തെ വിദേശകാര്യ സഹമന്ത്രി വി.മുരളീധരൻ നയിക്കും. അദ്ദേഹം ഇന്ന് ന്യൂയോർക്കിലേക്ക് യാത്ര തിരിക്കും.

24 വരെയാണ് സന്ദർശനം.

ഐ.എം.എഫ്.ആറിന്റെ പ്ലീനറി സെഷനിൽ കേന്ദ്രമന്ത്രി മുരളീധരൻ ഔദ്യോഗിക പ്രസ്താവന നടത്തും. ഐക്യരാഷ്ട്രസഭ പൊതുസഭയുടെ പ്രസിഡന്റ് അബ്ദുള്ള ഫാഹിദ്, ഇന്റർനാഷണൽ ഓർഗനൈസേഷൻ ഫോർ മൈഗ്രേഷൻ ഡയറക്ടർ ജനറൽ അന്റോണിയോ വിറ്റോറിനോ എന്നിവരുമായി കൂടിക്കാഴ്ച നടത്തും. അന്താരാഷ്ട്ര ഭക്ഷ്യ സുരക്ഷ സംബന്ധിച്ച ഉന്നതതല യോഗത്തിലും പങ്കെടുക്കും. ന്യൂയോർക്ക്, ലോസാഞ്ചലസ്, ഹൂസ്റ്റൺ എന്നീ സ്ഥലങ്ങളിൽ പ്രവാസി ഇന്ത്യക്കാരുടെ സമ്മേളനങ്ങളിലും മുരളീധരൻ പങ്കെടുക്കും.