അടുപ്പുകൂട്ടി സമരം
Tuesday 17 May 2022 12:47 AM IST
ആലപ്പുഴ: പാചകവാതക വിലക്കയറ്റത്തിനെതിരെ പ്രതിഷേധം അറിയിച്ചുകൊണ്ട് അമ്പലപ്പുഴ ബ്ലോക്ക് കോൺഗ്രസ് കമ്മറ്റിയുടെ നേതൃത്വത്തിൽ ഇന്ന് രാവിലെ 10ന് അമ്പലപ്പുഴ കച്ചേരിമുക്ക് ജംഗ്ഷനിൽ അടുപ്പുകൂട്ടി ഭക്ഷണം പാചകം ചെയ്യും. സർക്കാരിന്റെ ജനദ്രോഹ നടപടികൾക്കെതിരെ പൊതു ഇടങ്ങളിൽ ശക്തമായ പ്രക്ഷോഭ പരിപാടികൾ സംഘടിപ്പിക്കാനാണ് കോൺഗ്രസ് പാർട്ടിയുടെ തീരുമാനം. ഇന്ധന വിലക്കയറ്റം മൂലം അവശ്യവസ്തുക്കൾക്കെല്ലാം തീവിലയാകുന്നു. ജനങ്ങളുടെ പ്രയാസങ്ങൾ മനസിലാക്കുവാൻ സർക്കാർ തയ്യാറാകുന്നില്ലെങ്കിൽ പ്രതിഷേധാഗ്‌നി പൊതുനിരത്തിൽ വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായാണ് തെരുവോരങ്ങളിൽ ഇത്തരം അടുപ്പ് കൂട്ടൽ സമരം സംഘടിപ്പിക്കുന്നതെന്നും ടി.എ.ഹമിദ് അറിയിച്ചു.