പണം കോരുന്ന ഒരു സ്ഥാപനം തൃക്കാക്കരയിലുണ്ട്, ഉമയെ തോൽപ്പിക്കാൻ സകലസന്നാഹവുമായി മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ എംഎൽഎമാർ ക്യാമ്പ് ചെയ്യുന്നതിന് പിന്നിൽ

Tuesday 17 May 2022 12:10 PM IST

തൃക്കാക്കര: തൃക്കാക്കര നി​യോജക മണ്ഡലത്തിന്റെ ഹൃദയമായ തൃക്കാക്കര നഗരസഭ കേരളത്തിലെ ഏറ്റവും സമ്പന്നമായ നഗരസഭയാണ്. സംസ്ഥാനത്തെ 87 മുനി​സിപ്പാലിറ്റികളിൽ ഏറ്റവും വരുമാനമുള്ളത് ഇവി​ടെയാണ്. പ്രധാന വരുമാനം ഐ.ടി മേഖലയുടെ തൊഴി​ൽ കരമാണ്. 19 കോടി രൂപയാണ് ഈയി​നത്തി​ൽ വാർഷി​ക വരുമാനം.

ഏറ്റവും കൂടുതൽ ജീവനക്കാർ യു.എസ്.ടി ടെക്‌നോളജീസ്, ടി.സി.എസ് കമ്പനികളിലാണ്. ഇൻഫോപാർക്ക് - സ്മാർട്ട് സിറ്റി പദ്ധതികൾ കാക്കനാട്ടേക്ക് എത്തിയതോടെ റിയൽ എസ്റ്റേറ്റ് രംഗവും സജീവമായി. ഭൂമിവില കത്തി​ക്കയറി, ഫ്ലാറ്റുകളുടെ നാടായി​ തൃക്കാക്കര മാറി.


നഗരസഭയുടെ വരുമാനം

• തൊഴിൽ കരം : 22 കോടി

• കെട്ടിട നികുതി :12 കോടി
• ഫീസുകൾ മിനിമം :01 കോടി
• ലൈസൻസ് ഫീസ് :01 കോടി
• വാടക :80 ലക്ഷം

പ്രധാന സ്ഥാപനങ്ങൾ

• കളക്ടറേറ്റ്
• ഇൻഫോപാർക്ക്
• സ്മാർട്ട് സിറ്റി
• ടി.സി.എസ് കാമ്പസ്
• വിപ്രോ കാമ്പസ്
• മുത്തൂറ്റ് ടെക്നോപൊളി​സ്
• കിൻഫ്ര ഹൈടെക്ക് പാർക്ക്
• ട്രാൻസ് -ഏഷ്യ ടെക് ടവർ
• വ്യവസായ മേഖല
• ജില്ലാ വ്യവസായ കേന്ദ്രം
• ഇ.എം.എസ് ലൈബ്രറി
• കേരള ബാങ്ക് ആസ്ഥാനം


മെട്രോ സ്റ്റേഷനുകൾ

• പത്തടിപ്പാലം
• കൊച്ചിൻ യൂണിവേഴ്സിറ്റി
• ഇടപ്പള്ളി
• കളമശ്ശേരി
• ചങ്ങമ്പുഴ പാർക്ക്

Advertisement
Advertisement