ബോബി - സഞ്ജയുടെ തിരക്കഥയിൽ മമ്മൂട്ടി മുഖ്യമന്ത്രിയാകുന്നു
മെഗാ സ്റ്റാർ മമ്മൂട്ടിയും പ്രശസ്ത തിരക്കഥാകൃത്തുക്കളായ ബോബി - സഞ്ജയും ആദ്യമായി ഒന്നിക്കുന്നു. രാഷ്ട്രീയ പശ്ചാത്തലത്തിൽ പറയുന്ന കഥയിൽ മമ്മൂട്ടി മുഖ്യമന്ത്രിയുടെ വേഷത്തിലാണ് എത്തുന്നത്. കുഞ്ചാക്കോ ബോബൻ നായകനായ ചിറകൊടിഞ്ഞ കിനാക്കൾ എന്ന ചിത്രം ഒരുക്കിയ സന്തോഷ് വിശ്വനാഥാണ് ചിത്രം സംവിധാനം ചെയ്യുന്നത്. വൺ എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്. ഈ വർഷം തന്നെ ചിത്രീകരണം തുടങ്ങും.മലയാളത്തിലെ പ്രമുഖ താരങ്ങൾ അണിനിരക്കും. ഇച്ഛായിസ് പ്രൊഡക്ഷൻസിന്റെ ബാനറാണ് വൺ നിർമിക്കുന്നത്. ഇബിലീസ് എന്ന ചിത്രം നിർമ്മിച്ചത് ഇച്ഛായിസാണ്.അടുത്തിടെ ബോബി-സഞ്ജയ് തിരക്കഥയെഴുതിയ ഉയരെ നിറഞ്ഞ സദസിൽ പ്രദർശനം തുടരുകയാണ് . നിവിൻ പോളിയുടെ കായകുളം കൊച്ചുണ്ണിയാണ് ഇതിനു മുൻപ് ബോബി- സഞ്ജയുടെ തിരക്കഥയിൽ എത്തിയ ചിത്രം. നൂറു കോടി ക്ലബിൽ ഇടം നേടിയ ചിത്രമാണിത്.