'സൈബർ ലോകത്തെ സുരക്ഷിത ജീവിതം' സെമിനാർ

Wednesday 18 May 2022 1:57 AM IST

വെഞ്ഞാറമൂട് : അമ്മമാർക്ക് വേണ്ടി വെഞ്ഞാറമൂട് ഗവൺമെന്റ് എച്ച്. എസ്.എസിൽ സൈബർ ലോകത്തെ സുരക്ഷിത ജീവിതം എന്ന വിഷയത്തെ ആസ്പദമാക്കി നടന്ന സെമിനാർ സമാപിച്ചു.സമാപന സമ്മേളനം ഡി.കെ.മുരളി എം.എൽ. എ ഉദ്ഘാടനം ചെയ്തു.പി.ടി.എ പ്രസിഡന്റ് ബാബുരാജ് അദ്ധ്യക്ഷത വഹിച്ചു.ജില്ലാ പഞ്ചായത്ത് മെമ്പർ ഷീലാകുമാരി,വാർഡ് മെമ്പർ ഹസി സോമൻ,എസ്.എം.സി ചെയർമാൻ വാമദേവൻപിള്ള,പ്രിൻസിപ്പൽ ബിന്ദു,ഹെഡ്മിസ്ട്രസ് ശ്രീജ,ജാസ്മി,സീന,ദേവനന്ദ തുടങ്ങിയവർ പങ്കെടുത്തു.