സൗബിനും അർജുൻ അശോകനും ഒരുമിക്കുന്ന രോമാഞ്ചം

Wednesday 18 May 2022 6:53 AM IST

ജോൺ പോൾ ജോർജ് നിർമ്മാതാവാകുന്നു

ന​വാ​ഗ​ത​നാ​യ​ ​ജി​ത്തു​ ​മാ​ധ​വ​ൻ​ ​സം​വി​ധാ​നം​ ​ചെ​യ്യു​ന്ന​ ​രോ​മാ​ഞ്ചം​ ​എ​ന്ന​ ​ചി​ത്ര​ത്തി​ൽ​ ​സൗ​ബി​ൻ​ ​ഷാ​ഹി​റും​ ​അ​ർ​ജു​ൻ​ ​അ​ശോ​ക​നും​ ​പ്ര​ധാ​ന​ ​വേ​ഷ​ത്തി​ൽ​ ​എ​ത്തു​ന്നു.​ ​അതിഥി വേഷത്തിൽ ചെമ്പൻ വിനോജ് ജോസ് എത്തുന്നു.
ബംഗ്ളൂരുവിൽ ചിത്രീകരണം പൂർത്തിയായ ചിത്രം ഗ​പ്പി,​ ​അ​മ്പി​ളി​ ​എ​ന്നീ​ ​ചി​ത്ര​ങ്ങ​ൾ​ ​സം​വി​ധാ​നം​ ​ചെ​യ്ത​ ​ജോ​ൺ​പോ​ൾ​ ​ജോ​ർ​ജാ​ണ് ​ ​ ​നി​ർ​മ്മി​ക്കു​ന്ന​ത്.​ ​ജോ​ൺ​പോ​ൾ​ ​ജോ​ർ​ജി​ന്റെ​ ​ശി​ഷ്യ​നാ​ണ് ​ജി​ത്തു​ ​മാ​ധ​വ​ൻ.​ ​ഹൊ​റ​ർ​ ​കോ​മ​ഡി​ ​ഗ​ണ​ത്തി​ൽ​പ്പെ​ട്ട​ ​ചി​ത്ര​ത്തി​ന് ​സ​നു​ ​താ​ഹി​ർ​ ​ഛാ​യാ​ഗ്ര​ഹ​ണം​ ​നി​ർ​വ​ഹി​ക്കു​ന്നു.​ ​ഛാ​യാ​ഗ്രാ​ഹ​ക​നും​ ​സം​വി​ധാ​യ​ക​നു​മാ​യ​ ​സ​മീ​ർ​ ​താ​ഹി​റി​ന്റെ​ ​സ​ഹോ​ദ​ര​നാ​ണ് ​സ​നു.​ ​ജോ​ൺ​പോ​ൾ​ ​ജോ​ർ​ജ് ​പ്രൊ​ഡ​ക്ഷ​ൻ​സും,​ ​ഗ​പ്പി​ ​സി​നി​മാ​സും​ ​ചേ​ർ​ന്ന് ​നി​ർ​മ്മി​ക്കു​ന്ന​ ​ചി​ത്ര​ത്തി​ന് ​സു​ഷി​ൻ​ ​ശ്യാം​ ​സം​ഗീ​ത​ ​സം​വി​ധാ​നം​ ​ഒ​രു​ക്കു​ന്നു.​ ​ചി​ത്ര​ത്തി​ന്റെ​ ​ടൈറ്റിൽ പോ​സ്റ്റ​ർ​ ​പു​റ​ത്തി​റ​ങ്ങി.​ ​കി​ര​ൺ​ദാ​സ് ​എ​ഡി​റ്റ​റും​ ​എ.​ആ​ർ.​ ​രാ​ജാ​കൃ​ഷ്ണ​ൻ​ ​സൗ​ണ്ട് ​ഡി​സൈ​നും​ ​മാ​ഷ​ർ​ ​ഹം​സ​ ​വ​സ്ത്രാ​ല​ങ്കാ​ര​വും​ ​നി​ർ​വ​ഹി​ക്കു​ന്നു.​അ​തേ​സ​മ​യം​ ​ജി​ന്ന് ​ആ​ണ് ​റി​ലീ​സി​ന് ​ഒ​രു​ങ്ങു​ന്ന​ ​സൗ​ബി​ൻ​ ​ഷാ​ഹി​ർ​ ​ചി​ത്രം.​ ​സി​ദ്ധാ​ർ​ത്ഥ് ​ഭ​ര​ത​ൻ​ ​ആ​ണ് ​ജി​ന്ന് ​സം​വി​ധാ​നം​ ​ചെ​യ്യു​ന്ന​ത്.​രാ​ജീ​വ് ​ര​വി​ ​സം​വി​ധാ​ന​വും​ ​ഛാ​യാ​ഗ്ര​ഹ​ണ​വും​ ​നി​ർ​‌​വ​ഹി​ക്കു​ന്ന​ ​തു​റ​മു​ഖം​ ​ആ​ണ് ​അ​ർ​ജു​ൻ​ ​അ​ശോ​ക​ന്റേ​താ​യി​ ​റി​ലീ​സി​ന് ​ഒ​രു​ങ്ങു​ന്ന​ ​ചി​ത്രം.​ ​